ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയുടെ 2011 ലെ ഓണാഘോഷങ്ങള്‍ സെപ്റ്റംബര്‍ പത്താം തിയ്യതി ബെയ്മൌണ്ട് ലെയ്സ് സ്കൂള്‍ ഹാളില്‍ വച്ച് 12 മണി മുതല്‍ വൈകീട്ട് 9 മണി വരെ നടത്തപ്പെടുന്നു. വിഭവ സംരുദമായ ഓണസദ്യയോടു കൂടി ആരംഭിക്കുന്ന ആഘോഷങ്ങള്‍ക്ക് അറുപതോളം കലാകാരന്മാരും കലാകാരികളും ഒന്നിക്കുന്ന കലാസന്ധ്യക്കായുള്ള ഒരുക്കങ്ങളും അണിയറയില്‍ പുരോഗമിക്കുന്നു.
ഓണാഘോഷങ്ങളില്‍ വന്നു പങ്കു ചേരുവാന്‍ എല്ലാ മലയാളികളെയും ഭാരവാഹികള്‍ സ്നേഹപൂര്‍വ്വം ക്ഷണിച്ചു. ഓണാഘോഷങ്ങളോടു അനുബന്ധിച്ച് നടന്ന കായിക മത്സരങ്ങള്‍, ചീട്ടുകളി മത്സരം, അത്തപ്പൂക്കള മത്സരം തുടങ്ങിയവയില്‍ വിജയികലായവര്ക്കുള്ള സമ്മാനദാനവും അന്നേ ദിവസം നടക്കുന്നതായിരിക്കും.
എല്ല്ലാ മലയാളികള്‍ക്കും സമൃദമായ പൊന്നോണാശംസകള്‍
സ്ഥലം:
Beaumount Leys School
Anstey lane
Leicester
LE4 0FC
കൂടുതല്‍ വിവരങ്ങള്‍ക്ക്:
അജോയ് പെരുമ്പലത്ത് : 07859320023
സോണി ജോര്‍ജ് : 07877541649
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല