ജോയി നെല്ലാമറ്റം
ഷിക്കാഗോ : ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ 3-ാം മത് ദേശീയ വടംവലി മത്സരത്തിനും, ഓണാഘോഷത്തിനും കേരള ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തലയും പത്തനംതിട്ട എം.പി ആന്റോ ആന്റിണിയും മുഖ്യാഥിതിയായിരിക്കും. സെപ്റ്റമ്പര്‍ 7 ന് മോര്‍ട്ട് ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയ മൈതാനിയില്‍ നടക്കുന്ന ദേശീയ വടംവലിയും, വൈകുന്നേരം പാരിഷ് ഹാളില്‍ നടക്കുന്ന ഓണാഘോഷവും മന്ത്രി രമേഷ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
പ്രസിഡന്റ് സാജു കണ്ണംമ്പള്ളിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ആന്റോ ആന്റണി മുഖ്യ പ്രഭാക്ഷണം നടത്തും. അമേരിക്കയിലെ വിവധ സംസ്ഥാനങ്ങളില്‍ നിന്നായി 12 ടീമുകള്‍ വടംവലി മത്സരത്തില്‍ പങ്കെടുക്കും.
ഒന്നാം സമ്മാനം ജേയി നെടിയകാലായില്‍ സ്പോസര്‍ ചെയ്യുന്ന 3001 ഡോളറും, രണ്ടാം സമ്മാനം ജെയിംസ് പാട്ടപതിയില്‍ സ്പോസര്‍ ചെയ്യുന്ന 2001 ഡോളറും, മൂന്നാം സമ്മാനം കുളങ്ങര ഫാമിലി സ്പോസര്‍ ചെയ്യുന്ന 1001 ഡോളറും ഉണ്ടായിരിക്കും. മികച്ച കോച്ചിന് മാത്യു തട്ടാമറ്റത്തില്‍ സംഭാവനചെയ്യുന്ന പ്രത്യേക സമ്മാനം ഉണ്ടായിരിക്കും.
പ്രവേശന ഫീസില്ലാതെ നടത്തുന്ന ഷിക്കാഗോയിലെ ഏക ഓണാഘോഷ പരിപാടിക്ക് ആയിരത്തോളം മലയാളികള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പ്രദീക്ഷിക്കുന്നു. വെകുന്നേരം വിഭവ സമൃദ്ധമായ ഓണ സദ്യയും, ഓണക്കളികളും, വടംവലിയുടെ സമ്മാനദാനവും, കലാവിരുന്നും ഉണ്ടായിരിക്കുന്നതാണ്. സോഷ്യല്‍ക്ലബിന്റെ ഓണാഘോഷ പരിപാടികളിലേക്ക് ഷിക്കാഗോയിലെ മുഴുവന്‍ മലയാളികളേയും സംഘാടകര്‍ മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് പള്ളി മൈതാനിയിലേക്ക് ക്ഷണിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല