ജിജോ വാളിപ്ലാക്കില്‍
എസക്‌സ്: കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി ഓണാഘോഷം സെപ്റ്റംബര്‍ 13 ാം തീയതി ഞായറാഴ്ച വിവിധ ആഘോഷ പരിപാടികളോടെ നൈലന്റ് വില്ലേജ് ഹാളില്‍ വച്ച് നടത്തപ്പെടുന്നൂ. രാവിലെ ഒന്‍പതു മണിമുതല്‍ ആരംഭിക്കൂന്ന ആഘോഷ പരിപാടികള്‍ വൈകുന്നേരം ആറുമണിവരെ നീളും. കോള്‍ചെസ്റ്റര്‍ എം പി വില്‍ ക്യൂന്‍സ് മുഖ്യാഥിതിയായിരിക്കൂം. രാവിലെ 10 മണിയ്ക്ക് അത്തപ്പൂക്കളം ഒരുക്കിയതിന്‍് ശേഷം കുട്ടികളൂടെയും മുതിര്‍ന്നവരുടെയും വൈവധ്യമാര്‍ന്ന കലാപരിപാടികള്‍ ഹാളില്‍ അരങ്ങേറും. സ്ത്രീകളുടെ തിരുവാതിരയും പുരുഷന്മാരുടെ പുലികളിയും കുട്ടികളുടെ വള്ളംകളിയും ഓണാഘോഷത്തിന് കൊഴുപ്പേകും.
താലപ്പൊലികളുടെയും മുത്തുക്കുടകളൂടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടുകൂടി കേരളീയ തനിമയെ വിളിച്ചോതിയുള്ള സ്വീകരണമാകും കോള്‍ചെസ്റ്റര്‍ എം പിക്കായി സംഘാടകര്‍ ഒരുക്കൂന്നത്. തുടര്‍ന്ന് മാവേലി മന്നനെ വേദിയിലേയ്ക്ക് ആനയിച്ച് പുലികളിയും വിവിധ കലാ നൃത്ത രൂപങ്ങളും എം പിയുടെ മുന്നില്‍ അവതരിപ്പിക്കൂം.
ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഓണസദ്യയും കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ മത്സരങ്ങളും ഹാളില്‍ അരങ്ങേറും. ഓണാഘോഷങ്ങളുടെ പ്രധാന ഇനമായ വടം വലി മത്സരവും ഉച്ചകഴിഞ്ഞ് നടക്കൂം. കോള്‍ചെസ്റ്ററിലേയും സമീപ പ്രദേശങ്ങളിലേയും മലയാളി സുഹൃത്തുക്കളെ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി വിനയപൂര്‍വ്വം സ്വാഗതം ചെയ്യുന്നൂ.
കൂടുതല്‍ വിവരങ്ങള്‍ക്ക്,
തോമസ് മാറാട്ടുകളം 07828 126 981
കുഞ്ഞുമോന്‍ ജോബ് 07828 976 113
Venue:
Nayland Village Hall
Church Lane
CO6 4JH
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല