ഓണാഘോഷമെന്നത് മലയാളികളുടെ ആവേശം നിറഞ്ഞ ഒരു ഉത്സവമാണ്,പ്രത്യേകിച്ച് പ്രവാസികള്‍ക്ക്.ഒരുമയോടെ ഓണാഘോഷത്തിന്റെ ഉത്സവലഹരിയിലാണ് ഏവരും.യുകെയിലെ ഏറ്റവും വലിയ ഓണാഘോഷത്തിലൊന്നാണ് ബ്രിസ്റ്റൊളിലെ ബ്രിസ്‌കയുടെ ഓണാഘോഷം.
ബ്രിസ്‌കയുടെ ഓണാഘോഷത്തിന് ഇനി മൂന്ന് ദിവസം കൂടി മാത്രം. സെപ്റ്റംബര്‍ 5 ന് ഗ്രീന്‍വേ സെന്ററില്‍ വച്ച് രാവിലെ 11.30 മുതല്‍ രാത്രി 9 മണി വരെയാണ് ഓണാഘോഷം ക്രമീകരിച്ചിരിക്കുന്നത്. വ്യത്യസ്തമായ ഓണപ്പരിപാടികളും ഓണക്കളികളുമായി അവിസ്മരണീയമായ മുഹൂര്‍ത്തം ബ്രിസ്റ്റൊളിലെ മലയാളികള്‍ക്ക് സമ്മാനിക്കാനാണ് ബ്രിസ്‌ക തീരുമാനിച്ചിരിക്കുന്നത്. ഇക്കുറിയും വിഭവസമൃദ്ധമായ ഓണസദ്യയാണ് ഒരുക്കിയിരിക്കുന്നത്. എഴുന്നൂറോളം പേര്‍ക്ക് ഓണസദ്യ ഒരുക്കുന്ന തിരക്കിലാണ് അസോസിയേഷന്‍.ഓണസദ്യാസമയത്ത് ബ്രിസ്‌റ്റോളിലെ മികച്ച കലാകാരന്മാര്‍ ചേര്‍ന്ന് അവതരിപ്പിയ്ക്കുന്ന ലൈവ് ഗാനമേള ബ്രിസ്‌ക ഓണാഘോഷത്തിന്റെ ഹൈലൈറ്റ് ആയിരിക്കും.മലയാളികളുടെ നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന ചില കളികളും മത്സരങ്ങളും ബ്രിസ്‌ക ഒരുക്കിയിട്ടുണ്ട്.കോലുകളി,കല്ലുകളി എന്നിവയൊക്കെ ഇതില്‍ ചിലതാണ്. വിവിധ അസോസിയേഷനുകളുടെ ടീമുകള്‍ പങ്കെടുക്കുന്ന വാശിയേറിയ വടം വലി മത്സരം മറ്റൊരാകര്‍ഷണമായിരിക്കും. വളരെ വാശിയേറിയ മത്സരമായിരിക്കും ഇക്കുറി നടക്കുക
വൈകിട്ട് ഓണാഘോഷത്തോടനുബന്ധിച്ചുള്ള കലാപരിപാടികള്‍ക്കിടയിലാണ് മിടുക്കരായ വിദ്യാര്‍ത്ഥകളെ ആദരിക്കുന്ന ചടങ്ങ്. ജിസിഎസ്‌സി , എ ലെവല്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് ഓണാഘോഷവേളയില്‍ പുരസ്‌കാരം നല്‍കും. ഇന്ത്യയുടെ എക്കാലത്തെയും ജനകീയനായ രാഷ്ട്രപതി ശ്രീ. APJ അബ്ദുള്‍ കലാമിന്റെ സ്മരണാര്‍ത്ഥം ഇക്കുറി ബ്രിസ്‌ക അബ്ദുള്‍ കലാം അവാര്‍ഡാണ് കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നത്.
വൈകീട്ട് 5.30 നു ആഘോഷപൂര്‍വ്വം മാവേലി മന്നനെ വരവേല്‍ക്കും. 6 മണിക്ക് നടക്കുന്ന പൊതുയോഗത്തെ തുടര്‍ന്ന് കലാപരിപാടികള്‍ക്ക് തുടക്കമാകും. സ്വാഗത നൃത്തവുമായി 30 ഓളം കുട്ടികളാണ് അരങ്ങിലെത്തുന്നത്. ഡാന്‍സ്, സ്‌കിറ്റ്, മൈം, വഞ്ചിപ്പാട്ട്, കപ്പിള്‍ ഡാന്‍സ്, തുടങ്ങി വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികളാണ് അരങ്ങ് തകര്‍ക്കാന്‍ ഒരുങ്ങുന്നത്.ബ്രിസ്‌ക ക്രിക്കറ്റ് ക്ലബ് നടത്തുന്ന ലൈവ് തട്ട് കടയും ഉണ്ടായിരിക്കുന്നതാണ്.
ബ്രിസ്‌കയുടെ ഓണം ബംബര്‍ 2015 ടിക്കറ്റ് വില്‍പ്പന തുടരുകയാണ്. കൂടുതല്‍ ടിക്കറ്റ് വേണ്ടവര്‍ കമ്മിറ്റി അംഗങ്ങളെ ബന്ധപ്പെടുക. ഫസ്റ്റ്‌റിംഗ് ഗ്ലോബല്‍ ഓണ്‍ലൈന്‍ ട്യുഷന്‍ സ്‌പോന്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളാണ് വിജയികള്‍ക്ക് ലഭിക്കുന്നത്.
ഒന്നാം സമ്മാനം: 12 ഗ്രാം ഗോള്‍ഡ്
രണ്ടാം സമാനം: 8 ഗ്രാം ഗോള്‍ഡ്
മൂന്നാം സമ്മാനം: 4 ഗ്രാം ഗോള്‍ഡ്
ബ്രിസ്‌കയുടെ ഓണാഘോഷ പരിപാടികളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ബ്രിസ്‌ക പ്രസിഡന്റ് തോമസ് ജോസഫും സെക്രട്രരി ബോബിയും അറിയിക്കുന്നു .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല