ലെസ്‌റെര്‍ കേരള കമ്മ്യു ണിട്ടിയുടെ പത്താം വര്‍ഷത്തിലെ ഓണാഘോഷം ലെസ്‌റെരിലെ ജഡ്ജ് മെടോ കമ്മ്യു ണിറ്റി കോളേജില്‍ വെച്ച് നടന്നു .ലെസ്റ്റെര്‍ സിറ്റി കൌണ്‍സിലും പരിസര പ്രദേശങ്ങളിലെയും ഉള്ള നിരവധി മലയാളി കുടംബങ്ങള്‍ അടങ്ങുന്ന വലിയ സമൂഹമാണ് ലെസ്റ്റെര്‍ കേരള കമ്മ്യു ണിറ്റി .ഏകദേശം ഉച്ചയോടെ ലെസ്‌റെരിലെ കുടുംബങ്ങള്‍ രെജിസ്‌ട്രേഷന് ശേഷം വിഭവ സമൃദ്ധമായ ഓണ സദ്യക്കായി ഒത്തു ചേര്‍ന്നു . പത്തിന്റെ തഴക്കവും പഴക്കവുമായി വന്ന കുടുംബങ്ങള്‍ സൗഹൃദങ്ങള്‍ പങ്കു വെക്കുന്നതിനോപ്പം വിഭവ സമൃദ്ധം ആയ സദ്യയും ആസ്വദിച്ചു .വിശാലമായ സ്‌കൂള്‍ അങ്കണത്തില്‍ ഒരേ സമയം 200 പേര്‍ക്കു ഒരുക്കിയ ഇരിപ്പിടങ്ങളില്‍ നാട്ടിലെ ഓണസദ്യയെ വെല്ലുന്ന കറി കുട്ടുകളുമായി ഓണ സദ്യ ഒരു ആഘോഷമായി മാറി
പിന്നിട് നടന്ന പൊതു സമ്മേളനത്തില്‍ ലെസ്‌റെര്‍ സിറ്റി കൌണ്‍സില്‍ അസിസ്റ്റന്റ് മേയര്‍ സുസന്‍ വാട്ടിങ്ങ്‌ടോന്‍ മുഖ്യാതിഥി ആയിരുന്നു മഹാബലി തമ്പുരനെയും മുഖ്യ തിഥിയെയും പ്രധാന അങ്കണത്തില്‍ നിന്നും വാദ്യ മേളങ്ങളുടെ അകമ്പടിയോടെ എഴുന്നെള്ളിച്ചു കൊണ്ട് വരുകയും പ്രധാന പരിപാടികള്‍ ആരംഭിക്കുകയും ചെയ്തു .
ലെസ്‌റെര്‍ കേരള കംമ്യുനിട്ടി ജോയിന്റ് സെക്രടറി ബിന്സി ഷാജു ചിട്ടപ്പെടുത്തിയ സ്വാഗത നൃത്തം ചടങ്ങിനു മാറ്റു കുട്ടി . ചടങ്ങിനു എല്‍ കെ സി വൈസ് പ്രസിഡന്റ് റോയ് കഞ്ഞിരത്ത്തനം സ്വാഗതം ആശംസിച്ചു , ആദ്യമായി ആണ് ലെസ്‌റെരില്‍ ഒരു രാജവിനോപ്പം ഇരിക്കുന്നതെന്ന് മുഖ്യാതിഥി സു വാട്ടിന്റോടോണ്‍ പ്രസംഗത്തില്‍ സുചിപ്പിച്ചത് കരഘോഷത്തോടെ ലെസ്‌റെര്‍ മലയാളിക കള്‍ ഏറ്റെടുത്തു
കേരളത്തില്‍ നിന്നും എത്തിയ മലയാളി കള്‍ യു കെയില്‍ തങ്ങളുടെ സംസ്‌കാരം അയ ഓണം ആഘോഷിക്കുനത് കാണുന്നതില്‍ അഭിമാനം ഉണ്ട് എന്ന് പ്രസംഗത്തില്‍ സൂചിപ്പികുകയും ചെയ്തു. ലെസ്‌റെര്‍ കേരള കമ്മ്യുണിറ്റി പ്രസിഡന്റ് സോണി ജോര്ജു , സെക്രടറി ജോര്‍ജ് ഇടതുവ എന്നിവ വര്‍ ആശംസകള്‍ അര്പ്പിച്ചു സംസാരിച്ചു മഹാബലി തമ്പുരാന്റെ തകര്‍പ്പന്‍ മറുപടി പ്രസംഗം പരിപാടികള്‍ക്ക് മാറ്റ് കൂട്ടി , യുക്മ പി ആര്‍ ഒയും ലെസ്‌റെര്‍ കമ്മിറ്റി അംഗംവും അയ അനീഷ് ജോണ്‍ നന്ദി പറഞ്ഞു ലെസ്‌റെര്‍ കേരള കമ്മ്യുനിട്ടി ട്രെഷരാര്‍ ഷിബു പാപ്പന്‍ , ജോയിന്റ് സെക്രടറി ബിന്സി ഷാജു തുടങ്ങിയ വര്‍ പരിപടിക്ക് നേതൃതത്വം കൊടുത്തു .ജി സി എസ് സിക്ക് ഉന്നത വിജയം കരസ്തം ആക്കിയ ശ്രിനി ഷയനീ ദമ്പതികളുടെ മകള്‍ പ്രത്യുഷ ജെല , ജോസഫ് സെബി ദമ്പതികളുടെ മകള അനു ജോസഫ് നും ലെസ്‌റെര്‍ അസിസ്റ്റന്റ് സിറ്റി മേയര്‍ സുസാന്‍ വാട്ടിംഗ് ടോണ്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു
പിന്നിട് ലെസ്‌റെര്‍ കേരള കമ്മ്യുണിറ്റി പത്താം വര്ഷത്തിലെ 24 അംഗ കമ്മിറ്റി അംഗങ്ങളെ പരിചയ പ്പെ ടുത്തി പത്താം വര്ഷികവുമായി ബന്ധപ്പെട്ടു പുറത്തിറക്കിയ പ്രമോ തയ്യാറാക്കിയ ഹരിഷിനെയും പാട്ടുകള്‍ എഴുതിയ റോയ് കാഞ്ഞിരത്തനത്തെയും അഭിനന്ദിച്ചു.
പിന്നിട് ലെസ്‌റെര്‍ കേരള കമ്മ്യു ണിട്ടിയിലെ കുരുന്നുകളുടെ വിവിധ കലാപ്രകടനങ്ങള്‍ നടന്നു വള്ളം കളി ,ഭാരതനാട്യം ,സ്‌കിറ്റ്, എല്‍ കെ സി ഡാന്‍സ് സ്‌കുളിലെ കുട്ടികളുടെ നൃത്ത പരിപാടികള്‍ എന്നിവ ഏറെ പ്രശംസ പിടിച്ചു പറ്റി. വൈകുന്നേരം ഒന്‍പതു മണിയോടെ പരിപാടികല്‍ അവസാനിച്ചു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല