1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 8, 2015

ജസ്റ്റിന്‍ ഏബ്രഹാം

കേരളത്തിന്റെ ദേശിയ ഉത്സവമായ തിരുവോണം എല്ലാ മലയാളികളും സമൃദ്ധമായ ഓണ സദ്യയാലും വിവിധ കലാ കായിക പരിപാടിയാലും യുകെയുടെ വിവിധ ഭാഗത്ത് ഭഗിയായി നടത്തിവരുന്നു .ഈ അവസരത്തില്‍ ഇടുക്കിജില്ലാ സംഗമം അംഗങള്‍ സ്വന്തം ജില്ലയില്‍ അനാദരും, അംഗ വൈകല്യം വന്നവരും ,ബുദ്ധി വളര്‍ച്ച ഇല്ലാത്തവരുമായ ഒരു കൂട്ടം വെക്തികള്‍ക്ക് ഓണം നാളില്‍ ഒരുദിനത്തെ അന്നത്തിനുള്ള തുക നല്കി തങ്ങളുടെ സ്‌നേഹം പ്രകടമാക്കി .

ഇടുക്കിജില്ലയുടെ വിവിധ ഭാഗത്തായി അസ്സീസി ഭവന്‍ , സ്‌നേഹാശ്രമം, ആകാശ പറവകള്‍ എന്നപേരില്‍ ഒന്‍പതോളം അനാദാലയഗല്‍ അസ്സീസി സന്ന്യസ്തരാല്‍ നത്തിവരുന്നു .നൂറുകണക്കിനു കുട്ടികളും ചെറുപ്പകാരും ,സ്ത്രീകളും വിവിദ അവസ്ഥകളില്‍ ഉള്ളവര്‍ ഇവിടെ വസിക്കുന്നു .അനാദര്‍ ,വൃദ്തര്‍, ബുദ്ധി മാന്ദ്യം ഉള്ളവര്‍ മറ്റു പലവിധ രോഗികള്‍ അങ്ങനെയുള്ളവരുടെ ആശാ കേന്ദ്രമാണ് അസ്സീസി ആശാഭാവാന്‍ .ഇവിടുത്തെ അന്തേവാസികളുടെ ഭഷണം,വസ്ത്രം ,മരുന്ന് തുടങ്ങിയ എല്ലാ വിധമായ ആവശ്യവും നടക്കുന്നത് നല്ലവരായ വെക്തികളുടെ സഹായം കൊണ്ടുമാത്രമാണ് .അസ്സീസി ഭവന്റെ കട്ടപ്പന ഇരുപതേകറിലുള്ള സ്‌നേഹാശ്രമത്തിലും, മൂലമറ്റത്തും പ്രവര്‍ത്തിക്കുന്ന സ്‌നേഹഭവനിലും ഉള്ള അന്തേവാസികള്‍ക്ക് ഈ ഓണം നാളില്‍ ഭഷണ ആവശ്യത്തിനായി ചെറിയ ഒരുതുക 10650 രൂപാ വീതം ഇടുക്കിജില്ലാ സംഗമത്തിന് കൊടക്കുവാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ദ്യം ഉണ്ട് .

ഇടുക്കിജില്ലാ സംഗമത്തിന്റെ കഴിഞ ഒരുവര്‍ഷത്തെ വിജയവും അംഗഗളുടെ നല്ല സഹകരണവും ,വെക്തി ബന്ധവും നല്ല കൂട്ടായ്മയും ആണ് ഈ രണ്ടു സ്ഥാപനത്തിന് ചെറിയതായ ഒരുസഹായം ചെയ്യാന്‍ ഇടയാക്കിയത് .കഴിഞ്ഞ ജൂണ്‍മാസം ബിര്‍മിങ്ങ്ഹാമില്‍ നമ്മുടെ സംഗമം വളരെ ഗംബീരമായ് നൂതനമായ പരിപാടികലോടും,വെക്തികളുടെ കഴിവുകളെ ആദരിച്ചും സമൃദ്ധമായ ഭഷണവും ഒരുക്കി നമ്മുടെ സൌഹൃതവും സ്‌നേഹ ബന്ധവും പുതുക്കി ഇടുക്കിജില്ലയുടെ വിവിധ ഭാഗത്തുള്ളവരുടെ നല്ലൊരു സ്‌നേഹ കൂട്ടായ്മയായി മാറ്റാന്‍ ബിര്‍മിങ്ങ്ഹം ഇടുക്കിജില്ല്‌ലാ സംഗമത്തിന് കഴിഞ്ഞു . കഴിഞ്ഞ മൂന്ന് വര്‍ഷത്തെ സംഗമത്തില്‍ നിന്നും വെത്യസ്തമായി നല്ല കൂട്ടായ പ്രവര്‍ത്തനം വഴി യുകെ യുടെ എല്ലാ ഭാഗത്തുനിന്നും ഉള്ള ഇടുക്കിജില്ലക്കാരെ കണ്ടെത്തി പങ്കെടുപ്പിക്കാന്‍ സാധിച്ചതും കൂടാതെ ചിട്ട ആയ പ്രവര്‍ത്തനം വഴിയും സംഗമത്തിന്റെ എല്ലാ ചിലവുകളും കഴിഞ്ഞു 210 പൌണ്ട് മിച്ചം ഉണ്ടാക്കുവാനും മുന് കണ്‍വീനെര്‍ ബെന്നി മേചേരി മണ്ണിലിന്റെ നേതൃത്വത്തിന് കഴിഞ്ഞതിനാലാണ് നമുക്ക് മുകളില്‍ സൂചിപിച്ച രണ്ടു സ്ഥാപതിനു സഹായിക്കാന്‍ കഴിഞ്ഞത് .ഈ അവസരത്തില്‍ മുന് കണ്‍ വീനെര്‍ ശ്രീ ബെന്നി മേചരി മണ്ണിലിനെയും മുഴുവന്‍ കമ്മറ്റി കാരെയും പ്രത്യേകം അഭിനന്ദിക്കുന്നു .ഇടുക്കിജില്ലാ സംഗമം പ്രവര്‍ത്തിക്കുന്നത് അതാതു വര്‍ഷത്തെ തെരഞ്ഞെടുക്കപെടുന്ന കമ്മറ്റിയുടെ ഭൂരിപഷ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അയിരിക്കും .വെകതികള്‍ അല്ല കമറ്റിയാണ് എല്ലാ തീരുമാനവും നടപ്പാക്കുന്നത് .നമ്മുടെ ഈ വര്‍ഷത്തെ രണ്ടു ചാരിറ്റികള്‍ക്കുള്ള അപ്പീലുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നു ഇടുക്കിജില്ലയില്‍ ഉള്ള വളരെ സഹായം ആവശ്യമുള്ള വെക്തികളുടെയോ സ്ഥാപന്തിന്റയോ വിവരങ്ങള്‍ നിങ്ങള്‍ക്ക് സംഗമം കമ്മറ്റിയെ അറിക്കാവുന്നതാണ്.ലഭിക്കുന്ന എല്ലാ അപേഷയില്‍നിന്നും ഏറ്റവും പ്രാദാന്യം അര്‍ഹിക്കുന്ന രണ്ടെണ്ണം മാത്രമാണ് കമ്മറ്റി അങ്ങീകരിക്കുക .
കട്ടപ്പന അസ്സീസി ഭവനില്‍ നമ്മുടെ സംഭാവന കൈമാറാന്‍ വേണ്ട എല്ലാ ക്രമീകരണവും ചെയ്തത് കണ്‍ വീനെര്‍ ജസ്റ്റിന്റ്റെ പിതാവ് ശ്രീ എബ്രഹാം കളപുരക്കലിനും , മൂലമറ്റം സ്‌നേഹഭവന്‍ ആകാശാപരവയില്‍ തുക കൈമാറാന്‍ വേണ്ട പ്രവര്‍ത്തനം നടത്തിയ ജോയിന്റ് കണ്‍ വീനെര്‍ ശ്രീ ഷിബുവിന്റെ സഹോദരന്‍ ബാബു കൈതോലിക്കും ഇടുക്കിജില്ലാ സംഗമം കമ്മറ്റി നന്ദി അറിക്കുന്നു .
ഇടുക്കിജില്ലയില്‍ മാത്രം കട്ടപ്പന അസ്സീസി സ്‌നേഹശ്രമത്തിന്റെ കീഴില്‍ ഒന്‍പതോളം അനാഥ അഗതി മന്ദിരങ്ങള്‍ പ്രവര്‍ത്തിക്കുന്നു . കൂടാതെ ഒരു സ്ഥാപനം തമിഴ്‌നാട്ടിലെ തേനി അന്‍പില്ലതും നടത്തിവരുന്നു ഇതില്‍ എല്ലാം കൂടി കുട്ടികളും ,വൃദ്ധരും , സ്ത്രീകളും മനോരോഗികളും ,അനാടരും ,വികലാങ്ങരും അയി 1900 അന്തേവാസികള്‍ നല്ലവരായ വെക്തികളുടെ സഹായത്തല്‍ മാത്രം ജീവിക്കുന്നു .ഈ സ്ഥാപനത്തിന്റെ എല്ലാവിധ പ്രവര്‍ത്തനവും പരിചരണവും നടത്തിവരുന്നത് അസ്സീസി ഭവന്‍ അച്ചന്മാരുടെയും സിസ്റ്റര്‍മാരുടെയും നേതൃത്വത്തിലാണ് .അസ്സീസി സ്‌നേഹഭവന്റെ കാരുന്ന്യ പ്രവര്‍ത്തികളെ കുറിച്ച് കൂടുതല്‍ അറിയുവാനും വെക്തിപരമായ സഹായം ചെയ്യുവാന്‍ താല്പര്യം ഉള്ളവര്‍ക്ക് വേണ്ടി ഈ സ്ഥാപനത്തിന്റെ പ്രദാന ഓഫീസ് വിലാസവും ബാങ്ക് വിവരവും ചുവടെ ചേര്‍ക്കുന്നു..

ASSISI SNEHABHAVAN , KATTAPPANA ,IDUKKI DIST ,
PHONE 04868 250192, 273115.

FEDERAL BANK
BRANCH KATTAPPANA
ACCOUNT NO 14260100025265
ACCOUNT NAME
FR . FRANCIS DOMINIC
ASSISI SNEHASHARAM .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.