1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2015

ജിജോ വാളിപ്ലാക്കല്‍

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി ഓണാഘോഷം സെപ്റ്റംബര്‍ 13 ാം തീയതി ഞായറാഴ്ച വിവിധ ആഘോഷ പരിപാടികളോടെ നൈലന്റ് വില്ലേജ് ഹാളില്‍ നടക്കൂം. രാവിലെ ഒന്‍പതു മണിമുതല്‍ ആരംഭിക്കൂന്ന ആഘോഷ പരിപാടികള്‍ വൈകുന്നേരം ആറുമണിവരെ നീളും. കോള്‍ചെസ്റ്റര്‍ എംപി വില്‍ ക്യൂന്‍സ് മുഖ്യാഥിതിയായിരിക്കും. രാവിലെ 10 മണിയ്ക്ക് അത്തപ്പൂക്കളം ഒരുക്കിയതിന്‍് ശേഷം കുട്ടികളൂടെയും മുതിര്‍ന്നവരുടെയും വൈവധ്യമാര്‍ന്ന കലാപരിപാടികള്‍ ഹാളില്‍ അരങ്ങേറും. കേരളീയ പൈതൃകം മുന്‍ നിര്‍ത്തി പ്രത്യേകമായി തയ്യാറിയാക്കിയ അവതരണ നൃത്തത്തോടെ പരിപാടികള്‍ക്ക് തുടക്കമാകൂം. സ്ത്രീകളുടെ തിരുവാതിരയും പുരുഷന്മാരുടെ പുലികളിയും കുട്ടികളുടെ വള്ളംകളിയും ഓണാഘോഷത്തിന് കൊഴുപ്പേകും.

താലപ്പൊലികളുടെയും മുത്തുക്കുടകളൂടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടുകൂടി കേരളീയ തനിമയെ വിളിച്ചോതിയുള്ള സ്വീകരണമാകും കോള്‍ചെസ്റ്റര്‍ എം പിക്കായി സംഘാടകര്‍ ഒരുക്കൂന്നത്. തുടര്‍ന്ന് മാവേലി മന്നനെ വേദിയിലേയ്ക്ക് ആനയിച്ച് പുലികളിയും വിവിധ കലാ നൃത്ത രൂപങ്ങളും എം പിയുടെ മുന്നില്‍ അവതരിപ്പിക്കും.

ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഓണസദ്യയും കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ മത്സരങ്ങളും ഹാളില്‍ അരങ്ങേറും. ഓണാഘോഷങ്ങളുടെ പ്രധാന ഇനമായ വടം വലി മത്സരവും ഉച്ചകഴിഞ്ഞ് നടക്കൂം. കോള്‍ചെസ്റ്ററിലേയും സമീപ പ്രദേശങ്ങളിലേയും മലയാളി സുഹൃത്തുക്കളെ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി വിനയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്,

തോമസ് മാറാട്ടുകളം 07828 126 981
കുഞ്ഞുമോന്‍ ജോബ് 07828 976 113,

ഷനില്‍ അനഗരത്ത് 07748 928958

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.