ടോം ജോസ് തടിയംപാട്
യാതൊരു ഔദ്യോഗികതകളും ഇല്ലാതെ ഒരു കുടുംബ കൂട്ടായ്മ പോലെ ആഘോഷിച്ച ഓണം എല്ലവര്‍ക്കും ഒരു പുതിയ അനുഭവം ആയി മാറി.
സ്സെപ്റ്റംബര്‍ 12 നു ശനിയാഴ്ച രാവിലെ പത്തുമണിക്ക് കുട്ടികളുടെ കല പരിപാടികളോട് കൂടി ആരംഭിച്ച ആഘോഷങള്‍ക്ക് മാറ്റുകൂട്ടി കൊണ്ട് വിവിധ പ്രായത്തില്‍ ഉള്ളവരുടെ വിവിധ കലകായിക പരിപടികള്‍ അരങ്ങെറിയാപ്പോള് അത് ലിവിര്‍പൂളിലെ ഓണാഘോഷങ്ങളുടെ ചരിത്രത്തില്‍ ഒരു നാഴികക്കല്ലായി മാറി ,
ദൃശ്യമനോഹാരിത നിറഞ്ഞു നിന്നിരുന്ന കുട്ടികളുടെ വിതൃസ്ഥമായ കലാപരിപാടികള്‍ അണിയിച്ചോരുക്കുന്നതില് അണിയറയില്‍ പ്രവര്‍ത്തിച്ച കുട്ടികളുടെ അമ്മമാരെ എത്ര അഭിനന്ദിച്ചാലും കുറവാകില്ല.
വ്യത്യസ്തമായ ഡാന്‍സ് കളില്‍ കൂടി അസ്വദകാരെ ആനന്ദ നൃത്തം ചവുട്ടിച്ച ജോര്‍ജ് കുട്ടിയുടെ നേതൃത്തത്തില്‍ ഉള്ള ഫസക്കര്ലിയിലെ യുവതുര്‍ക്കികളും അഭിനധനം അര്‍ഹിക്കുന്നു .
സെറ്റ് സാരിഉടുത്ത സുന്ദരികളും, മുണ്ടും ഷര്‍ട്ടും ധരിച്ച സുന്ദരന്‍ മാരെ കൊണ്ടും പരിപാടികള്‍ അരങ്ങേറിയ ലിവര്‍പൂള്‍ നോര്‍ത്ത് ഏന്‍ഡ് സ്പോര്‍ട്സ് ആന്‍ഡ് സോഷ്യല്‍ ക്ലബു ( റെയില്വേക്ലബു) ഒരു കൊച്ചു കേരളം ആക്കുന്നതില്‍ ACAL നേത്രുതം വിജയിച്ചു
വിഭവ സമര്‍ഥനായ ഓണ സദ്ധൃക്കു ശേഷം ആരംഭിച്ച ലളിത മായ പൊതുയോഗം നിലവിളക്ക് കൊളുത്തി ആരംഭിച്ചു . സെന്റ് ഹെലന്‍സില്‍ നിരൃാതനായ മലയാളി ജോണ്‍ ജോസഫ് (ജോണ്‍ മാഷ് ) ACAL പ്രസിഡണ്ട് തോമസ് ജോര്‍ജ് ആധരാഞ്ജലികള്‍ അര്‍പ്പിച്ചു .
GCSC, A ലെവല്‍ പരിഷയില്‍ നല്ല മാര്‍ക്ക് വാങ്ങിയ കുട്ടികള്‍ക്ക് വിശിഷ്ട് അതിഥി ആയി എത്തിയ ബെറ്റി സിംഗ്, ട്രോഫികള്‍ നല്കി ആദരിച്ചു
ഖത്തറിലേക്ക് കുടിയേറിയ അക്കാളിന്റെ മുന്‍ സാരഥികള്‍ ആയിരുന്ന ബോബി ,സൗമൃ കുടുംബം സമ്മാനിച്ച എവര്‍ റോളിങ്ങ് ട്രോഫി വടംവലിയില്‍ ജയിച്ച ടീമുകള്‍ക്ക് വിശിഷ്ട്ഥിതി വിശ്വനാഥ് സിംഗ് വിധരണം ചെയ്തു .
എല്ലാ വര്‍ഷവും നേഴ്സ് ഡേ ഉള്‍പ്പെടെ ഒട്ടേറെ പുതുമയാര്‍ന്ന പരിപാടികള്‍ കൊണ്ട് ACALവളരെ നേരത്തെ യു കെ മലയാളികളുടെ ഇടയില്‍ ശ്രദ്ധ നേടിയിരുന്നു .
ഒരു കുടുംബ കൂട്ടായ്മ പോലെ പ്രവര്‍ത്തിക്കുന്ന ACAL മലയാളി സങ്കടനകള്‍ക്ക് തികച്ചും ഒരു മാതൃക തന്നെയാണ് .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല