സ്വന്തം ലേഖകന്‍: ലോകമെങ്ങും മലയാളികള്‍ ഓണം ആഘോഷിക്കുന്നു. പൂക്കളമൊരുക്കിയും ഓണക്കോടിയുടുത്തും മാവേലി തമ്പുരാനെ വരവേല്‍ക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളികള്‍.
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ മലയാളികളുടെ ദേശീയോത്സവത്തെ ജാതിമത ഭേദമന്യേയാണ് എല്ലാവരും ആഘോഷിക്കുന്നത്. മലയാളിയായി പിറന്നവരെല്ലാം ലോകത്തിന്റെ ഏതു കോണിലായാലും ഇന്നേ ദിവസം സദ്യയൊരുക്കുകയും പ്രിയപ്പെട്ടറെല്ലാം ഒത്തു ചേരുകയും ചെയ്യുന്നു.
ഓണക്കോടിയുടുത്ത് സദ്യയൊരുക്കുന്ന തിരക്കിലാണ് മുതിര്‍ന്നവര്‍. തൂശനിലയില്‍ തുമ്പപ്പൂ ചോറും കറികളും പപ്പടവും പായസുവുമെല്ലാം വിളമ്പുന്നത് കാത്തിരിക്കുകയാകും കുട്ടികള്‍. പൊയ്‌പ്പോയൊരു സുവര്‍ണ ഭൂതകാലത്തേയും മഹാനയ ഒരു മഹാരാജാവിനേയും ഓര്‍മ്മപ്പെടുത്തുന്ന ആഘോഷം കൂടിയാണിത്. ഒപ്പം ഏതു കോലം കെട്ടിയാലും, ഏതു ദേശത്തു ചെന്ന് ചേര്‍ന്നാലും ഓരോരുത്തരിലും ഒരു മലയാളി ഉറങ്ങിക്കിടക്കുന്നു എന്ന ഓര്‍മപ്പെടുത്തലും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല