ന്യൂകാസില്‍ ഓണം അസോസിയേഷന്‍റെ ഈ വര്‍ഷത്തെ ഈസ്റ്റര്‍ ആഘോഷം വിപുലമായ രീതിയില്‍ സെന്‍റ് ജെയിംസ് പാരീഷ് ഹാളില്‍ വച്ച് ഇക്കഴിഞ്ഞ ഏഴാം തീയതി നടന്നു.അംഗങ്ങളുടെ ഒത്തൊരുമയിലും കലാപരിപാടികളുടെ മികവിലും വേറിട്ട് നില്‍ക്കുന്ന ഓണം അസോസിയേഷന്‍റെ ഇത്തവണത്തെ ആഘോഷങ്ങള്‍ തിങ്ങി നിറഞ്ഞ സദസിനു മുന്‍പില്‍ വ്യത്യസ്തമായ പരിപാടികളോടെ അവതരിപ്പിക്കപ്പെട്ടു.
വൈകിട്ട് ആറുമണിക്ക് പ്രാര്‍ഥനാഗാനത്തോടെ ആരംഭിച്ച പരിപാടിക്ക് ഓണം ജോയിന്റ് സെക്രട്ടറി ജിജോ കണ്ണച്ചന്‍പറമ്പില്‍ സ്വാഗതം ആശംസിച്ചു.പ്രസിഡന്റ് സ്റ്റീഫന്‍ അച്ചന്‍കുന്നത് അധ്യക്ഷത വഹിച്ചു.ആന്റണി ജോസഫ് ഈസ്റ്റര്‍ സന്ദേശം നല്‍കി.വൈസ് പ്രസിഡന്റ് ജിജോ മാധവപ്പിള്ളില്‍ നന്ദി പ്രകാശിപ്പിച്ചു.ഓണം മമ്മിമാര്‍ നടത്തിയ നഴ്സറി ഡാന്‍സടക്കം അവതരിപ്പിക്കപ്പെട്ട ഒട്ടനവധി കലാപരിപാടികള്‍ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.വിഭവസമൃദ്ധമായ ഈസ്റ്റര്‍ ഡിന്നറോടെ രാത്രി പതിനൊന്നു മണിയോടെ ആഘോഷങ്ങള്‍ അവസാനിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല