സഹൃദയ – ദ് വെസ്ററ് കെന്റ് കേരളൈറ്റ്സിന്‍െറ ഓണാഘോഷ പരിപാടികള്‍ പ്രസിഡന്റ് മിസ്റ്റര്‍ ടോമി വര്‍ക്കിയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് 26ന് ഗ്രൂമ്ബ്രിഡ്ജ് വില്ലേജ് ഹാളില്‍ രാവിലെ 10ന് പൂക്കളത്തോട് കൂടി ആരംഭിക്കും. ടണ്‍ബ്രിഡ്ജ് വെല്‍സ് ഡെപ്യൂട്ടി മേയര്‍ റോവന്‍ ബാസു മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഓണാഘോഷത്തിന് സ്റ്റെഫി ഇമ്മാനുവേലിന്‍െറ നേതൃത്വത്തിലുള്ള തിരുവാതിരയും വടംവലി മത്സരവും വിവിധ കലാകായിക മത്സരങ്ങളും ഓണസദ്യയും ഒരുക്കിയിരിക്കുന്നു. ഓണാഘോഷങ്ങള്‍ക്ക് മുന്നോടിയായി വിവിധ കായിക മത്സരങ്ങളും സഹൃദയ സംഘടിപ്പിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല