ഓണസീസണ്‍ മുന്നില്‍ കണ്ട് തീയറ്റുകളില്‍ സിനിമ റിലീസ് ചെയ്യാനൊരുങ്ങുമ്പോള്‍ യൂട്യൂബില്‍ വീണ്ടും പുതിയ മലയാള ചിത്രങ്ങളുടെ ചാകര. റീലീസ് ചെയ്‌തതിനു പിന്നാലെ പുതിയ സിനിമകള്‍ യൂട്യുബിലും ലഭ്യമായിത്തുടങ്ങിയിരിക്കുകയാണ്. ചാപ്പാക്കുരിശ്, സാള്‍ട്ട് ആന്റ് പെപ്പര്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം ഇത്തരത്തില്‍ യുട്യൂബില്‍ ലഭ്യമാണ്. ഇതിനൊപ്പം മലയാളി സംവിധായകന്‍ സിദ്ദിഖ് സല്‍മാനെ നായകനാക്കി എടുത്ത ബോഡിഗാര്‍ഡ് എന്ന പുത്തന്‍ ഹിന്ദിച്ചിത്രവും നെറ്റില്‍ ലഭ്യമാണ്.
ഡൗണ്‍ ലോഡ് ചെയ്യാനുള്ള സൗകര്യവുമുണ്ട് യുട്യൂബില്‍. ഒട്ടും മങ്ങലില്ലാത്ത വീഡിയോ ആണ് യുട്യൂബില്‍ ലഭിയ്‌ക്കുന്നത്. സിനിമകള്‍ ഇത്തരത്തില്‍ ഇന്റര്‍നെറ്റില്‍ പ്രദര്‍ശിപ്പിക്കുന്നത് നിയമലംഘനമാണെന്നിരിക്കേ സൈബര്‍ സെല്‍ അധികൃതര്‍ നടപടിയെടുക്കാത്തത് വിമര്‍ശനം വിളിച്ചുവരുത്തുന്നുണ്ട്. ചിത്രങ്ങള്‍ പലതും വിദേശത്തുനിന്നാണ് അപ് ലോഡ് ചെയ്യപ്പെടുന്നതെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ പിടികൂടാന്‍ മാര്‍ഗമില്ലെന്നുമാണ് സൈബര്‍ പോലീസിന്റെ ഭാഷ്യം
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല