റോജിമോന്‍ വര്‍ഗീസ്
റിഥം മലയാളി അസോസിയേഷന്‍ ഓഫ് ഹോര്‍ഷോം ‘പൊന്നോണം 2011’ മലയാളി തനിമയോടെ കൊണ്ടാടി. പ്രസിഡണ്ട് റോജിമോന്‍ വര്‍ഗീസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഓണാഘോഷ പരിപാടിയുടെ സമാപന സമ്മേളനത്തില്‍ ഹോര്‍ഷോം ഡിസ്ട്രികറ്റ് കൌണ്‍സില്‍ ചെയര്‍മാന്‍ ക്ലാരെ വിക്ട്ടെര്സ് മുഖ്യാഥിതി ആയിരുന്നു.
മാവേലി തമ്പുരാന്റെ ഓര്‍മ്മ നെഞ്ചിലേറ്റിയ മലയാളികള്‍ക്കൊപ്പം ഹോര്‍ഷോം സെന്റ് ജോണ്‍സ് ചര്‍ച്ച് വികാരി ഫാ: പീറ്ററും ആഘോഷ പരിപാടികളില്‍ പങ്കെടുത്തു. അസോസിയേഷന്‍ അംഗങ്ങള്‍ ഉണ്ടാക്കിയ വിഭവ സമൃദ്ധമായ ഓണസദ്യ മുഖ്യാഥിതി ക്ലാരെ വിക്ട്ടെര്സ് രുചിയോടെ ഭക്ഷിച്ചു. സമ്മേളന മദ്ധ്യേ മാവേലി തമ്പുരാന്റെ ആഗമനം അസോസിയേഷന്‍ അംഗങ്ങള്‍ക്കൊപ്പം മുഖ്യാഥിതിയും ഹര്ഷാരവതോടെ എതിരേറ്റു. സമ്മേളനത്തില്‍ ക്ഷണിക്കപ്പെട്ട അതിഥിയായി എത്തിയ പ്രസന്ന ടീച്ചര്‍ മലയാളികളുടെ സ്വന്തം തിരുവോണത്തെ പറ്റി കുട്ടികള്‍ക്ക് ഒരു ലഘു വിവരണവും നല്‍കി.
റിഥത്തിലെ കലാകാരന്മാരും കലാകാരികളും ഒരുക്കിയ കലാവിരുന്നും ‘പൊന്നോണം 2011’ നു മാറ്റ് കൂട്ടി. നീതു അനില്‍, ജിജോ ഭായി, എന്നീ കലാകാരികളുടെ നേതൃത്വത്തില്‍ പതിനഞ്ചോളം കലാകാരികള്‍ ഒത്തു ചേര്‍ന്ന് ഡാന്‍സുകളും ബിനു കൂട്ടുങ്ങലിന്റെ നേതൃത്വത്തില്‍ കോമഡി സ്കിറ്റും ഭാവി വാഗ്ദാനങ്ങളായ കുട്ടികളുടെ ഡാന്‍സും പൊന്നോണം 2011 നെ അവിസ്മരണീയമാക്കി.
അത്തപ്പൂവും, മാവേലി മന്നനും വിഭവ സമൃദ്ധമായ സദ്യയും.. ഒരു ഓണക്കാലം കൂടി കഴിയുമ്പോള്‍ റിഥത്തിലെ അംഗങ്ങളുടെ മനസ്സില്‍ ഒരു നല്ല ഓര്‍മ്മയായി ‘പൊന്നോണം 2011’ മാറി എന്നുള്ളതില്‍ സംശയമില്ല.
കൂടുതല്‍ ഫോട്ടോകള്‍ ഇവിടെ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല