സമ്പദ്സമൃദ്ധവും സമത്വസുന്ദരവുമായ ആ നല്ലകാലത്തിന്റെ സ്വപ്നങ്ങള്‍ താലോലിച്ച് നോര്‍ത്ത് ലണ്ടനില്‍ മലയാളികള്‍ ഓണം ആഘോഷിച്ചു. സെപ്തംബര്‍ പത്ത് മണിക്ക് ബോറംവുഡിലുള്ള ഫൊര്‍വ്യൂ ഹാളില്‍വെച്ച് ആഘോഷങ്ങള്‍ക്ക് തിരിതെളിയിച്ചത് വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ മാതാപിതാക്കന്മാരായിരുന്നു. കേരളത്തിന്റെ ശാലീനതയും ആഡ്യത്വവും പാരമ്പര്യവും വിളിച്ചറിയിക്കുന്ന ഡാന്‍സ് പ്രൗഢഗംഭീരമായിരുന്നു. തുടര്‍ന്ന് നടന്ന കുട്ടികളുടെയും മുതിര്‍ന്നവരുടെയും നൃത്തഗാനഹാസ്യ പരിപാടികള്‍ അവതരണത്തിലും പ്രകടനത്തിലും അക്ഷരാര്‍ത്ഥത്തില്‍ കാണികളെ ഹരംകൊള്ളിച്ചു.
നോര്‍ത്ത് ലണ്ടനിലെ കലാകാരന്മാരുടെ മിമിക്സ് മാര്‍ഗ്ഗം കളി ഹാളില്‍ തടിച്ചുകൂടിയ കലാസ്വാദകരായ മലയാളികളുടെ നിലയ്ക്കാത്ത കരഘോഷത്തിന് നടുവില്‍ തികച്ചും അവിസ്മരണീയമായ ഒരനുഭവം തന്നെയായി മാറി.
തൂശനിലയില്‍ വിളമ്പിയ ഓണസദ്യ ഏറെ ഹൃദ്യമായിരുന്നു. ഓണസദ്യയ്ക്കുശേഷം നടന്ന ഗാനമേളയുടെ അവസാനം ആര്‍പ്പുവിളികള്‍ക്ക് നടുവില്‍ സര്‍വ്വാഭരണവിഭൂഷിതനായെത്തിയ മഹാബലി സദസ്സിന്‍റെ ആദരവ് ഏറ്റുവാങ്ങി.
ദേശീയഗാനത്തോടെ ഓണാഘോഷപരിപാടികള്‍്കക് തിരശ്ശീല വീഴുമ്പോഴും ഓണനിലാവ് 2011 പകര്‍ന്ന് നല്‍കിയ ആവേശത്തിരയില്‍ ആള്‍ക്കൂട്ടം ഓന്നടങ്കം പാടി..
മാവേലി നാടുവാണീടുംകാലം
മാനുഷരെല്ലാവരുമൊന്നുപോലെ…
സാബു വെള്ളപ്ലാമുറിയില്‍, അനില്‍ കണിച്ചേരില്‍, സന്‍ജോയ് പുതുപ്പറമ്പില്‍, എല്‍ദോ, മാത്തച്ചന്‍, ജോര്‍ജ്ജുകുട്ടി ആലപ്പാട്ട് എന്നിവരാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.
യുട്യൂബില്‍ വന്‍ഹിറ്റായി മാറിക്കൊണ്ടിരിക്കുന്ന മിമിക്സ് മാര്‍ഗ്ഗം കളി കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. http://www.youtube.com/watch?v=w09pIjfh39k
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല