1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 16, 2012

ദൃക്സാക്ഷി

ഈശ്വരാ….. ഈ ഇടക്കടത്തിക്കറിയായുടെ ഒരു കാര്യം….ഇയാള്ക്കിതെന്നാ പറ്റിയേ? എന്റെ ഭഗവാനെ, അതിയാനിങ്ങനെ ശിക്ഷയെല്ലാം കൂടെ ഒന്നിച്ചു കിട്ടാന്‍ തുടങ്ങിയാല്‍ ആരാ മഞ്ഞപ്പത്രം തുടര്‍ക്കഥപ്പരിപാടി എഴുതുന്നേന്നാ?

കേട്ടോന്നേ, നമ്മുടെ എരുമേലിക്കാരന്‍ മഞ്ഞപ്പത്രം ഇടക്കടത്തിക്കറിയാച്ചന്‍ ഒരു മാസത്തിനുള്ളില്‍ തുടര്‍ച്ചയായ മൂന്നാംപ്രാവശ്യവും ഓണത്തല്ലിന്റെ ചൂടറിഞ്ഞെന്ന്‍. അല്ല, അറിയാന്‍ മേലാഞ്ഞിട്ട് ചോദിച്ചു പോവ്വാ…. ഇയാള്‍ക്കിതെന്നാതിന്റെ കേടാ കൂവേ? ചെന്ന് ചോദിച്ചു തല്ലു വാങ്ങിക്കൊള്ളാമെന്നു നേര്ച്ച നേര്ന്നാണോ ഒളിമ്പിക്സ്, വികലാംഗ ഒളിമ്പിക്സ് കൊടച്ചക്ക്രം എന്നൊക്കെ പറഞ്ഞ് ഇവിടെ വന്നു തല്ലുമേടിക്കുന്നെ? അതോ ഇനി നേരെ നിന്നുള്ള നല്ലമര്യാദയ്ക്കുള്ള പരിപാടിയൊന്നും അറിയാന്‍ വയ്യാത്തത് കൊണ്ട്, വികലാംഗ ഒളിമ്പിക്സ് കണ്ടപ്പോള്‍ വികലാംഗരുടെ കുന്നായ്മ മത്സരം അടുത്ത ഒളിമ്പിക്സില്‍ കേരളാ സ്പോര്‍ട്ട്സ് കൌണ്‍സിലിലെ സ്വന്തം വനിതാ അംഗത്തെക്കൊണ്ടു ശുപാര്‍ശ ചെയ്തു ചേര്‍ത്താല്‍ മത്സരിക്കാമല്ലോ എന്നെങ്ങാനും തോന്നിയപ്പോഴുണ്ടായ വികല്‍പ്പം വല്ലോമാണോ എന്തോ…! അതാകുമ്പം സ്വര്‍ണ്ണം ഉറപ്പല്ലേ…. ഹോ, ഭാരതത്തിന്റെ ഒരു സങ്കടം മാറിയേനെ… ഒരു സ്വര്‍ണ്ണം കിട്ടുമാല്ലോതും തുടര്‍ച്ചയായി എത്ര വേണേലും. എന്നാലും കുന്നായ്മയ്ക്ക് ഈ കറിയാച്ചന്‍ ഇങ്ങനെ വല്ല വികലാംഗനും ആകേണ്ട കാര്യമുണ്ടോ? അല്ലേലും ആശാനല്ലേ ആശാന്‍…, നല്ല മിടുമിടുക്കന്‍ കുന്നായ്മയാശാന്‍…!

സര്‍ക്കാരിന്റെ കാശ് കൊണ്ടു ഷൂസ്ബറിയില്‍ വീടുമേടിച്ച പാവം! കാര്യം, ലക്ഷങ്ങള്‍ കൊടുത്തു ടയര്‍ ടൂ വിസയൊക്കെ ഒപ്പിച്ചത് ഏതു വകയിലാണോ ആവോ….. ഇനിയിപ്പോള്‍ ഒന്ന് പുതുക്കിക്കിട്ടാന്‍ അപേക്ഷ കൊടുത്തു കാത്തിരിക്കുന്നതിന്റെ ഇടയിലാ ഈ മൂന്നാം സ്ഥലം! വീട് കാക്കാന്‍ ആളില്ലാത്ത പേരും പറഞ്ഞു എങ്ങനേലും ഒന്ന് വിസാ നീട്ടിക്കിട്ടാന്‍ ചുവന്ന കാറില്‍ (ഉള്ളത് പറയണോല്ലോ കൊടിയില്ല കേട്ടോ…) കറങ്ങിക്കോണ്ടിരുന്നതാ…. ഒരു ചെറു പേടി, ഛെ, ഭയം…. അത് ലേശം കൂടിയോ……. ന്നൊരു സംശയം തോന്നിയപ്പോള്‍ ഇടക്കടത്തിക്കളി കറിയാച്ചന്‍ കളം മാറ്റിക്കളിച്ചു നോക്കി…. ക്നാനായ-സീറോമലബാര്‍ കലക്കവെള്ളം സൃഷ്ടിച്ചപ്പോള്‍ ഉണ്ടാക്കിയെടുത്ത ശിങ്കിടിമാരെ ഇറക്കി…. കിം ഫലം? പണി പാളിപ്പോയില്ലേ….? കിട്ടിയില്ലേ നല്ല കിടിലന്‍ എട്ടിന്റെ പണി….., പാലുംവെള്ളത്തില്‍ തന്നെ!

ങാ, ഇനി കണ്ട കാര്യം പറയട്ടെ. ഇന്നലെ ശനിയാഴ്ച, മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷനെന്ന മാഞ്ചസ്റ്ററിലെ പഴക്കം ചെന്ന മലയാളി സംഘടനയുടെ ഓണസദ്യയ്ക്ക് വിളിക്കാതെ പോയി ഉണ്ട എരുമേലി കറിയാച്ചന്‍ എക്സിക്യൂട്ടീവ് കമ്മറ്റിയിലെ ഭൂരിഭാഗവും “വിശിഷ്ടാതിഥി”യുടെ വൈശിഷ്ട്യത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്തപ്പോള്‍ കാലുമുട്ടും വിറച്ചു പോയി മൂലേല്‍ നില്‍ക്കുന്ന കാഴ്ച ദൃക്സാക്ഷിയുടെ ഈ ഓണക്കാലത്തെ ഏറ്റവും വലിയ തമാശയായിരുന്നു.

താനെഴുതിയ നുണക്കഥകളുടെ ഇരയായ ഒന്നിലേറെ പേര്‍ അംഗമായ എക്സിക്യൂട്ടീവ് കമ്മറ്റി പോലും അറിയാതെ അതിലെ ഒന്നോ രണ്ടോ അധികാരമോഹികളുടെ സ്വാര്‍ത്ഥതാല്‍പ്പര്യത്തില്‍ വിളിച്ചെഴുന്നള്ളിച്ച കറിയാച്ചനെ, യു കെ മലയാളികകള്‍ക്ക് മുഴുവന്‍ അഭിമാനത്തോടെ പറയാവുന്നത്ര ഉന്നതസ്ഥാനത്തു ജോലിചെയ്യുന്ന മാന്യയായ ഒരു വനിത തന്റെ പിഞ്ചുകുഞ്ഞിനേയും എടുത്തു കണ്ണ് നിറഞ്ഞു തലയില് കൈവച്ചു ശപിച്ചത്‌ എന്ത് വിധി? അവര്‍ മഞ്ഞക്കറിയായെ തല്ലിയിരുന്നെങ്കില്‍ അവരുടെ സ്ഥാനമഹിമയും മാന്യതയും വെളിവാക്കിയെന്ന് ഒരാള്‍ പറഞ്ഞത് ശരിയാണെന്ന് ദൃക്സാക്ഷിയ്ക്കും തോന്നി. “മഞ്ഞക്കറിയായെ തല്ലിയിരുന്നെങ്കില്‍ അവരുടെ കൈ നാറിയേനെ” എന്ന്!

ഓണപ്പരിപാടിയുടെ പകിട്ട് ഇത്തിരി പോയാലെന്താ, കുറച്ചുനേരം സ്തംഭിച്ചിരുന്നെങ്കിലും, ഒരു മണിക്കൂറോളം സദസ്സ് നിശ്ശബ്ദമായി ഗംഭീര ഓണത്തല്ല് വീക്ഷിച്ചു കൃതാര്‍ത്ഥരായല്ലോ…. “അവനതു പോരാതെ പോയി…” എന്ന് ഒരമ്മച്ചി പറഞ്ഞത് ഇത്തിരി ഉച്ചത്തിലായി…… എന്തൊരു സ്നേഹം കറിയായോടുള്ള ആളുകളുടെ സ്നേഹം കണ്ടു ദൃക്സാക്ഷിയുടെ കണ്ണ് തള്ളിപ്പോയി… ചെസ്റ്റര്‍, പൂള്‍, പിന്നെ ഷൂസ്ബറികളിലെ ഒറ്റക്കാവിലമ്മയാണെ സത്യം!

ഓസ്ട്രേലിയയ്ക്ക് കെട്ടും ഭാണ്ഡവും മുറുക്കി, മനസ്സിന്റെ നിറം ശരീരത്തില്‍ പ്രതിഫലിക്കുന്ന സന്തോഷവാനും ഇക്കഴിഞ്ഞ യുക്മ തിരഞ്ഞെടുപ്പില്‍ തോല്പ്പിക്കാന്‍ മഞ്ഞക്കറിയാ ചീത്തവിളിച്ചു കണ്ണുപൊട്ടിച്ച പുതുയുക്മയുടെ പരസ്യപ്പലകച്ചേട്ടനും കൂറുമാറി ‌എരുമേലിക്കറിയായെ വിളിച്ചു വരുത്തിയതിന്റെ ഉദ്ദേശം ഒരു പക്ഷെ എല്ലാം തല്ലിപ്പിരിക്കാനായിരുന്നോ എന്തോ. “ഐപി സി 120B പ്രകാരം ജാമ്യമില്ലാക്കേസ് നിലനില്‍ക്കുന്ന പ്രതിയെ സംരക്ഷിക്കുന്നോ കള്ളപ്പോലീസേ” എന്നൊരു സ്വരം കേട്ടത് എന്തൊക്കെയോ ചോദ്യചിഹ്നങ്ങള്‍ ഉയര്‍ത്തിയോ? ഐ റ്റി വകുപ്പിലും ഐ പി സി 1860 ഒക്കെയായി കേസുകളുടെ പരമ്പരയും കൊണ്ടു കേരളാ പോലീസ് കാത്തിരിക്കുന്ന പ്രതിയെ സംരക്ഷിക്കുന്നവരും തെറ്റുകാരാണെന്നൊക്കെ ആരൊക്കെയോ രഹസ്യം പറയുന്നത് മാത്രമേ പരസ്യമായുള്ളൂ… ബാക്കിയൊക്കെ…. ശംഭോ മഹാദേവ!

പാവപ്പെട്ട വീട്ടിലെ കുട്ടിയുടെ പറഞ്ഞു പഴകിയ ദയനീയത ഫലിക്കാതെ, ഉന്തിനും തല്ലിനും, കൂട്ടത്തില്‍ കിട്ടിയ സാമ്പിള്‍ പെടയ്ക്കും ശേഷം പേടിച്ചരണ്ട എരുമേലിക്കറിയാച്ചന്‍ ഉടുമുണ്ട് വൃത്തികേടാക്കി നില്‍ക്കുന്നതിന്റെ ദയനീയതയില്‍ മനസ്സലിഞ്ഞു നാലുവാക്കില്‍ ഓണാശംസകള്‍ പറയിപ്പിച്ചതും കൂടുതല് തടികേടാകാതെ രക്ഷിച്ചു കാറില്‍ കയറ്റി വിട്ടതും പണ്ടു താന്‍ മൂന്നു തവണ നുണക്കഥകള്‍ എഴുതിയ പാലാക്കാരന്‍ നസ്രാണിയായത്‌ ദൈവനിശ്ചയം. (പിതാവേ, ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നില്ല എന്ന് വീണ്ടും പറയുന്നുണ്ടാകും പാവം….) പലതവണ എഴുതി നാറ്റിക്കാന്‍ ശ്രമിച്ചയാളോട്, “താങ്കളാണ് ഇന്നത്തെ താരം” എന്ന് തടി രക്ഷിച്ചതിന്റെ നന്ദിയായി പറയാന്‍ ഉളുപ്പില്ലാത്തവനേ നിന്റെപേരോ ഇടക്കടത്തി മഞ്ഞക്കറിയായെന്ന്? കഷ്ടം തന്നെ!

പഴയ കുശിനിപ്പണിയും നോക്കി സാരിത്തുമ്പേന്നു പിടിവിടാതെ ഉണ്ടാക്കിയ ചുരുട്ടെഴുത്തിന്റെ കൂലിയുംവാങ്ങി എത്രകാലം എല്ലാവരെയും പറ്റിച്ചു ജീവിക്കാന്‍ കഴിയുമെടോ പഹയാ എന്ന് തലമൂത്തവര്‍ ചിരിച്ചു കൊണ്ടു പറഞ്ഞതും ദൃക്സാക്ഷി കണ്ടു. പക്ഷെ, എങ്ങാണ്ടൊക്കെ കിളുര്‍ത്ത തണലുപോലെ കൊണ്ടു നടക്കുന്ന മഞ്ഞക്കറിയായ്ക്കുണ്ടോ ഇതുവല്ലോമേശുന്നു? മാന്യതയുള്ളവര്‍ക്കല്ലേ നഷ്ടപ്പെടുന്നതിന്റെ ഭീതിയുണ്ടാകൂ….! ഏതായാലും സമയം തീരെ നല്ലതല്ല എന്ന് രായപ്പന്‍ ഏലിയാസ് പെയ്ഡ് കണിയാര് കുറിച്ചത് ഫലംകണ്ടു തുടങ്ങിയത് തന്നെ ഭാഗ്യം…..കൊടുത്താല്‍ കൊല്ലത്തും കിട്ടൂലേ…..

വെറുതെ ഒരു വാല്‍ക്കഷണം:

ദൃക്സാക്ഷിയുടെ ചര്‍ച്ചയുടെ പിന്നാമ്പുറം തേടുന്നവര്‍ക്ക് ഒരു മിനിമം നിലവാരം പ്രതീക്ഷിക്കുന്നത് തെറ്റല്ലല്ലോ…. അത് കൊണ്ട്, തരികിടയുടെ ഉസ്താദ്പട്ടം സ്ഥിരമായി കൈവശം വച്ചനുഭവിക്കുന്ന ഇടകടത്തി മഞ്ഞക്കറിയാ തല്ലും കൊണ്ട് നടന്നോളൂ…ട്ടോ…. നേരറിവുകള്‍ക്കെതിരെ പ്രതികരിച്ച് ഒത്തിരി മഞ്ഞു കൊള്ളണ്ട. തൃശ്ശൂര്‍‍ പൂരം വരുന്നല്ലേയുള്ളൂ.., ഇത് വെറും സാമ്പിളല്ലേ, സാമ്പിള്‍!

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.