ഹോളി, ഗണേഷ് ചതുര്‍ത്ഥി, ദീപാവലി, ഈദ്, ദുര്‍ഗ പൂജ, നവരാത്രി എന്നിവയുടെ പ്രാധാന്യവും ചരിത്രവുംഉള്‍പ്പെടുന്ന ഇന്ത്യയിലെ പ്രധാന ഉത്സവങ്ങളെ ചിത്രീകരിക്കുന്ന “മകര സംസ്കൃതി” എന്ന സംഗീത യാത്രയാണ് സ്വീഡനിൽ നിന്നുള്ള ‘സന്‍സ്കൃതി’ കലാകേന്ദ്രം ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍ ഒൻപതാംവാരത്തിൽ അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ ഉത്സവങ്ങളുടെ വികാരം ഉള്‍ക്കൊണ്ട് വിദേശത്ത് അരങ്ങേറുന്നവര്‍ണ്ണാഭമായ ഷോയാണിത്.
സ്വീഡനിലെ സ്റ്റോക്ക്ഹോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഇന്ത്യന്‍ കലാ-സാംസ്കാരിക സംഘടനയാണ്സന്‍സ്കൃതി. 2015-ല്‍ സ്ഥാപിതമായ കാലം മുതല്‍ സ്വീഡനില്‍ ഇന്ത്യന്‍ കലാ സംസ്കാരരികപാരമ്പര്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി സജീവമായി പ്രവര്‍ത്തിക്കുന്നു. വിവിധപരിപാടികളിലൂടെ ഇന്ത്യയെക്കുറിച്ചും ഭാരതീയ കലകളെക്കുറിച്ചും സ്വീഡനിലെ തദ്ദേശീയരിലേയ്ക്കും മറ്റുള്ളവരിലേയ്ക്കും നിരവധി നല്ല ആശയങ്ങള്‍ എത്തിക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നിരവധി ഇന്ത്യന്‍നൃത്തങ്ങള്‍, ശാസ്ത്രീയ സംഗീതം, വിവിധ കലാരൂപങ്ങള്‍ എന്നിവ പഠിപ്പിക്കുന്ന ഒരു സ്ഥാപനമാണ് “സൻസ്കൃതി”.
സന്‍സ്കൃതിയുടെ ക്രിയേറ്റീവ് ഡയറക്ടറുമായ അനന്യ ദത്ത മറ്റ് രണ്ട് സ്ഥാപകരോടൊപ്പം സംഘടനയുടെനേതൃസ്ഥാനം വഹിക്കുന്നു. കളേഴ്‌സ് ഓഫ് ഇന്ത്യ ട്രിയോളജി, ഭരത്വര്ഷ്, ഉത്സവ് എന്നിവയുള്‍പ്പെടെ നിരവധിഷോകള്‍ അവര്‍ സൃഷ്ടിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. 2010 മുതൽ സ്റ്റോക്ക്ഹോമിൽ സ്ഥിരതാമസമാക്കിയതോടെ അനന്യ ഇന്ത്യൻ എംബസിയിൽ സ്ഥിരമായി കലാപരിപാടികൾ അവതരിപ്പിക്കുന്നതിനൊപ്പം നിരവധി ഇന്ത്യൻ സംഘടനകളുടെയും പരിപാടികളുടെയും നടത്തിപ്പിൽ ഏർപ്പെട്ടു. പ്രശസ്ത ഗായികയും രണ്ട് കുട്ടികളുടെ അമ്മയുമായ അനന്യ ആക്സെഞ്ചറില്‍ മാനേജരായി ജോലി ചെയ്യുന്നു.
മുന്‍ മിസ് ഇന്ത്യ എത്നിക് കൊച്ചിന്‍ കലാഭവനില്‍ നിന്നും നൃത്തപഠനം പൂര്‍ത്തിയാക്കിയതുമായ സജിനി സജയ്സന്‍സ്കൃതിയിലെ നൃത്തസംവിധായകയും ഭരതനാട്യം നര്‍ത്തകിയുമാണ്.
ബ്രിസ്റ്റോളിലെ എല്ലാ പ്രാദേശിക മലയാളി അസോസിയേഷനുകളും ചേർന്ന് 2010ലാണ് ബ്രിസ്‌ക BrisKA (Bristol Keralites Association) രൂപീകരിച്ചത്. ബ്രിസ്റ്റോളിലെ മിക്കവാറും എല്ലാ മലയാളികളും അസോസിയേഷന്റെഭാഗമാണ്. ബ്രിസ്‌കയുടെ ഭാഗമായ അസോസിയേഷനുകളിലൂടെ വിശാലമായ ബ്രിസ്റ്റോളിലെ മലയാളി കമ്മ്യൂണിറ്റിയിലേക്ക് പ്രവർത്തിക്കുന്നു. ബ്രിസ്റ്റോളിലെ മുഴുവൻ മലയാളികളേയും സംഘടിപ്പിച്ച് വർണ്ണാഭമായിനടത്തപ്പെടുന്ന ഓണാഘോഷം വളരെ വിപുലമായിരുന്നു. കോവിഡ്- 19ന്റെ പശ്ചാത്തലത്തിൽ ഇത്തവണനടത്തപ്പെട്ട വിർച്ച്വൽ ഓണാഘോഷത്തിന്റെ ഭാഗമായി ബ്രിസ്കയുടെ അംഗസംഘടനയായ Yate Malayalee Associationലെ കുട്ടികൾ ചെയ്ത മനോഹരമായ ബോളിവുഡ് ഡാൻസാണ് LIDFൽ അവതരിപ്പിക്കുന്നത്. ലൈവിൽ വരുന്നത് ബ്രിസ്‌കയുടെ പ്രസിഡന്റ് ടോം ജേക്കബ് ആണ്.
യു.കെയിലെ പ്രമുഖ അവതാരകയും നര്‍ത്തകിയുമായ യുക്മ കലാഭൂഷണം ജേതാവ് ദീപ നായരാണ് കലാഭവന്‍ലണ്ടന് വേണ്ടി ഈ അന്താരാഷ്ട്ര നൃത്തോത്സവം കോര്‍ഡിനേറ്റ് ചെയ്‌ത് അവതരിപ്പിക്കുന്നത്. കൊച്ചിൻകലാഭവൻ സെക്രട്ടറി കെ എസ് പ്രസാദ്, കലാഭവൻ ലണ്ടൻ ഡയറക്ടർ ജയ്സൺ ജോർജ്, കോർഡിനേറ്റർമാരായ റെയ്‌മോൾ നിധിരി, ദീപാ നായർ, സാജു അഗസ്റ്റിൻ, വിദ്യാ നായർ തുടങ്ങിയവരടങ്ങിയകലാഭവൻ ലണ്ടൻ സംഘമാണ് ഈ രാജ്യാന്തര നൃത്തോത്സവത്തിന് നേതൃത്വം നൽകുന്നത്.
യുകെയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ട്യൂട്ടര്‍ വേവ്സ് , അലൈഡ് ഫൈനാന്‍സ് , ഷീജാസ് ഐടിമാള്‍കൊച്ചി , മെറാക്കി ബോട്ടിക് എന്നിവരാണ് ഈ രാജ്യാന്താര നൃത്തോത്സവം സ്പോണ്‍സര്‍ ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്ക് www.kalabhavanlondon.com സന്ദർശിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല