ബ്രിട്ടനിലെ അഞ്ച് വയസുകാരായ ആണ്‍കുട്ടികള്‍ക്ക് അവരുടെ സ്വന്തം പേരും പോലും എഴുതാന്‍ ബുദ്ധിമുട്ടാണത്രേ! ആണ്‍കുട്ടികളും പെണ്‍കുട്ടികളും തന്നില്‍ ഇത്തരത്തില്‍ വലിയ അന്തരം തന്നെയുണ്ടെന്നാണ് ഗവണ്‍മെന്റ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രാഥമിക വിദ്യാഭ്യാസം ആരംഭിക്കുന്നതിനു മുന്പ് 19 ശതമാനം ആണ്‍കുട്ടികളും അവരുടെ പേരെഴുതാന്‍ മാത്രമല്ല ഡോഗ്,ക്യാറ്റ് തുടങ്ങിയ വാക്കുകകള്‍ വരെ എഴുതാന്‍ വളരെയധികം കഷ്ടപ്പെടുമ്പോള്‍ 10 ശതമാനം പെണ്‍കുട്ടികള്‍ക്കാണ് ഈ പ്രയാസമുള്ളത്.
ഇതോടൊപ്പം തന്നെ അഞ്ചില്‍ രണ്ട് ആണ്‍കുട്ടികള്‍ക്കും ഒരു ഷോപ്പിംഗ് ലിസ്റ്റോ കത്തോ എഴുതാന്‍ അറിയില്ലയെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതൊക്കെ പോട്ടെ ഏറെ കഷ്ടമെന്നു പറയുന്നത് 10 ശതമാനം ആണ്‍കുട്ടികള്‍ക്കും പത്ത് വരെ എണ്ണാന്‍ പോലും അറിയില്ലയെന്നതാണ്. കുട്ടികളിലെ സാഹിത്യ-സാമുഹിക-ഗണിത നിലവാരത്തെ കുറിച്ച് എഡ്യുകേഷന്‍ ഡിപാര്‍ട്ട്മെന്റ് പ്രസിദ്ധീകരിച്ച പഠനത്തിലാണ് ആശങ്കാജനകമായ ഈ വിവരങ്ങള്‍ അടങ്ങിയിരിക്കുന്നത്.
കണക്കുകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ ചില്‍ഡരന്‍സ് മിനിസ്റ്റര്‍ സാറ ടീത്തര്‍ പറഞ്ഞത് മുന്‍ വര്‍ഷത്തെ വെച്ച് നോക്കുമ്പോള്‍ ചെറിയതോതില്‍ പുരോഗതിയുണ്ട് കുട്ടികളുടെ കാര്യതിലെന്നാണ്, അതേസമയം പ്രാഥമിക വിദ്യാഭ്യാസത്തിനു ഒരുങ്ങുമ്പോള്‍ ആവശ്യമായ മുന്നോരുക്കമില്ലാത്തത് ആശങ്കപ്പെടുതുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്തായാലും ഈ കണക്കുകളെല്ലാം ബ്രിട്ടനിലെ വളര്‍ന്നു വരുന്ന തലമുറയുടെ അറിവ് എത്രത്തോളം ഉണ്ടെന്നു തന്നെയാണ് വ്യക്തമാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല