1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 1, 2023

സ്വന്തം ലേഖകൻ: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നിര്‍ദേശം പഠിക്കാന്‍ സമിതിയെ നിയോഗിച്ച് കേന്ദ്രം. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലാണ് സമിതി. രണ്ട് വിരമിച്ച ജഡ്ജിമാരും സമിതിയിലുണ്ടാകും. ഉടന്‍ പഠനറിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കേന്ദ്ര നിര്‍ദേശമുണ്ട്.

പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചതിന് പിന്നാലെയാണ് സമിതിയെ നിയോഗിച്ച വിവരങ്ങള്‍ പുറത്തുവന്നത്. പാര്‍ലമെന്റ് സമ്മേളനത്തില്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സംബന്ധിച്ച് നിയമനിര്‍മ്മാണം നടന്നേക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര നീക്കം.

ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒറ്റ തിരഞ്ഞെടുപ്പ് നടത്തുക എന്നതാണ് ആവശ്യം. തിരഞ്ഞെടുപ്പ് ഒറ്റത്തവണയായി നടത്തുന്നതിലൂടെ പൊതുഖജനാവിന് വലിയ ലാഭമുണ്ടാകുമെന്നും കേന്ദ്രസര്‍ക്കാര്‍ വാദിക്കുന്നു. പ്രാദേശിക പാര്‍ട്ടികളെ തുടച്ചുനീക്കാനുള്ള ശ്രമമെന്നാണ് പ്രത്യേക സമിതിയെ നിയോഗിച്ച കേന്ദ്ര നീക്കത്തില്‍ സമാജ്‌വാദി പാര്‍ട്ടി പ്രതികരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.