സിപിഐ(എം) ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എംഎം മണിയെ ഒളിവില്‍ പാര്‍പ്പിക്കാന്‍ പാര്‍ട്ടി തീരുമാനം. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് രാജാക്കാട് ചേര്‍ന്ന ജില്ലാ കമ്മറ്റിയാണ് തീരുമാനമെടുത്തത്. ഈ മാസം 22ന് കേന്ദ്ര കമ്മറ്റി ചേരും വരെ ഒളിവില്‍ താമസിപ്പിക്കും. ഈ കാലയളവില്‍ സുപ്രീം കോടതിയില്‍ നിന്ന് മണിക്കനുകൂലമായി വിധി നേടാനുമാണ് പാര്‍ട്ടിയുടെ ശ്രമം.
ഇടുക്കിയിലെ കേസ് നടത്താനായി ഒരുകോടി പിരിച്ചെടുക്കാനും സിപിഐ(എം) തീരുമാനിച്ചു.
അമ്പത് ലക്ഷം രൂപ ഏരിയാ കമ്മറ്റികള്‍ പിരിച്ചെടുത്ത് നല്‍കണം. ബാക്കി അമ്പത് ലക്ഷം രൂപ എംഎം മണിയും, പുതിയ ജില്ലാ സെക്രട്ടറി ജയചന്ദ്രനും ചേര്‍ന്ന് പിരിക്കും. മണിയെ ഈ സാഹചര്യത്തില്‍ അറസ്റ്റ് ചെയ്താല്‍ ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ നടത്താനും പാര്‍ട്ടി തീരുമാനമെടുത്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല