ഹംബന്‍ടോട്ട : ഇന്ത്യാ – ശ്രീലങ്കാ രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് ഒന്‍പത് വിക്കറ്റിന്റെ കനത്ത തോല്‍വി. 33.3 ഓവറില്‍ 138 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ടായപ്പോള്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ശ്രീലങ്ക 19.5 ഓവറില്‍ 139 റണ്‍സെടുത്ത് വിജയം കൈവരിച്ചു. ഇതോടെ പരമ്പര 1-1 എന്ന നിലയിലായി. ബാറ്റിങ്ങ് തകര്‍ച്ചയും അച്ചടക്കമില്ലാത്ത ബൗളിങ്ങുമാണ് ഇന്ത്യക്ക് തോല്‍വി സമ്മാനിച്ചത്.
65 റണ്‍സെടുത്ത ഗൗതം ഗംഭീറാണ് ടീമിലെ ടോപ്പ് സ്‌കോറര്‍. 21 റണ്‍സെടുത്ത അശ്വിനും അല്‍പ്പനേരം ക്രീസില്‍ പിടിച്ചുനിന്നെങ്കിലും ബാക്കിയുളളവര്‍ തുടരെ തുടരെ ഔട്ടായത് ഇന്ത്യുയുടെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. ശ്രീലങ്കന്‍ ബൗളര്‍മാരായ ഏയ്ഞ്ചലോ മാത്യൂസ് ഏഴോവറില്‍ 14 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് എടുത്തപ്പോള്‍ തിസിര പെരേര എട്ടോവറില്‍ പത്തൊന്‍പത് രണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് കൊയ്തു.
ചെറിയ വിജയലക്ഷ്യം മുന്നില്‍ കണ്ട് ഇറങ്ങിയ ലങ്ക ഓപ്പണര്‍ ഉപുല്‍ തരംഗയുയേയും (59 നോട്ടൗട്ട്), ദില്‍ഷന്റേയും (50) അര്‍ദ്ധ സെഞ്ച്വറികളുടെ പിന്‍ബലത്തില്‍ മത്സരം അതിവേഗം സ്വന്തമാക്കി. ചെറിയ സ്‌കോറില്‍ പുലര്‍ത്തേണ്ടുന്ന അച്ചടക്കം ഒട്ടുമില്ലാതെയാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ മ്ത്സരത്തെ നേരിട്ടത്. 19.5 ഓവറില്‍ പതിനൊന്ന് വൈഡുകളടക്കം 24 റണ്‍സാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ എക്‌സ്ട്രാ ഇനത്തില്‍ വഴങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല