1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 1, 2012

മാര്‍ട്ടിന്‍ ജോര്‍ജ്‌

പൂള്‍: മലങ്കര ഓര്‍ത്തഡോക്സ്‌ സഭയുടെ മാനവ ശാക്തീകരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ക്രിസ്തീയ രക്ഷാകര്‍ത്ത്യ ദൌത്യം പദ്ധതിയുടെ ഭാഗമായ ‘പതിരാകരുത് ഈ കതിരുകള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി മലങ്കര ഓര്‍ത്തഡോക്സ്‌ സഭയുടെ യുകെ ഭദ്രാസനത്തിലെ സൗത്ത്‌ സോണ്‍ ഇടവകകളിലെ മര്‍ത്ത മറിയം സമാജം അംഗങ്ങള്‍ക്കായി ഏകദിന സെമിനാര്‍ പൂള്‍ സെന്റ്‌ തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്സ്‌ ഇടവകയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്നു.

ഫെബ്രുവരി നാലാം തീയ്യതി ശനിയാഴ്ച രാവിലെ 8.30 ന് മലങ്കര ഓര്‍ത്തഡോക്സ്‌ സഭ യുകെ ഭദ്രാസന സെക്രട്ടറി റവ. ഫാ. ജോര്‍ജ്‌ ജോയ്‌ ഉത്ഘാടനം ചെയ്യും. യുകെ മര്‍ത്ത മറിയം സമാജം വൈസ്‌ പ്രസിഡണ്ട് റവ.ഫാ.വറുഗീസ് റ്റി മാത്യു അദ്ധ്യക്ഷനായിരിക്കും. വിഷയ അവതരണം, ചര്‍ച്ചകള്‍, എന്നിവയ്ക്ക് ഡോ: ജോനാഥന്‍ ഡേക്ക്റിറ്റ്ബാര്‍, ശ്രീമതി എലിസബത്ത്‌ ജോയ്‌ എന്നിവര്‍ നേതൃത്വം നല്‍കും.

ആറു ഇടവകകളില്‍ നിന്നായി 85 ഓളം പ്രതിനിധികള്‍ പങ്കെടുക്കും. യുകെ മര്‍ത്തമറിയം സമാജം ജനറല്‍ സെക്രട്ടറി ഷാലി സജി, ട്രഷറര്‍ ബീന, ജോസെക്രട്ടരി ജെയ്നി ജേക്കബ്‌, പൂള്‍ സമാജം സെക്രടറി മിനിമോള്‍ സണ്ണി, ട്രഷറര്‍ എല്‍സി മാത്യു എന്നിവര്‍ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി വരുന്നു. സെമിനാര്‍ നടക്കുന്ന സ്ഥല വിലാസം: 55, KINSON AVENUE, POOLE, DORSET, BH153PH

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.