ചിലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി എന്‍എച്ച്എസ് കൈക്കൊള്ളുന്ന തീര്‍മാനങ്ങള്‍ ഏറ്റവുമധികം ബാധിക്കുന്നതു നേഴ്സുമാരെ ആണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഏറ്റവും ഒടുവില്‍ പുറത്ത് വന്ന സര്‍വ്വേ വ്യക്തമാക്കുന്നത് നേഴ്സുമാരില്‍ പലര്‍ക്കും വരും മാസങ്ങളില്‍ ജോലി നഷ്ടമാകുമാത്രേ, അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ നേഴ്‌സുമാരില്‍ ഇരുപതില്‍ ഒരാള്‍ക്ക് വെച്ച് ജോലി പോകാന്‍ സാധ്യതയുണ്ടെന്ന് സര്‍വ്വേകള്‍ പറയുന്നു. പണി പോകുമെന്ന് ഭയന്ന് അന്‍പത് ശതമാനം പേരും മികച്ച സേവനം ചെയ്യുകയാണിപ്പോള്‍. റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും ഡ്യൂട്ടി സമയം കഴിഞ്ഞും ജോലി ചെയ്യാന്‍ തയ്യാറായിരിക്കുന്നു.
അതേസമയം ആര്‍.സി.എന്‍ മേധാവി പറയുന്നതിങ്ങനെയാണ്. ‘ ദീര്‍ഘസമയം തൊഴിലെടുക്കുന്നത് അവരുടെ ആരോഗ്യത്തെ തളര്‍ത്തികളയുന്നു. ഒഴിവുകള്‍ നികത്താതും തൊഴിലെടുക്കാനുള്ള ശേഷി കുറയുന്നതുമാണ് ഈ പ്രശ്‌നങ്ങള്‍ക്ക് കാരണം.’ എന്തൊക്കെയാലും ജീവനക്കാരെ പിരിച്ചു വിടുന്ന ആരോഗ്യ മേഖലയെ തകിടം മറിക്കുമെന്നു ഉറപ്പാണ് ഇപ്പോള്‍ തന്നെ രോഗികളുടെ ആരോഗ്യ കാര്യത്തില്‍ വേണ്ടത്ര ജീവനക്കാര്‍ ഇല്ലാത്തത് ചെറുതായൊന്നുമല്ല എന്‍ എച്ച് എസ് നല്‍കുന്ന സേവനങ്ങളെ ബാധിക്കുന്നത്.
നഴ്‌സുമാര്‍ക്ക് അവരുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടതാണ് ഈവിധ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ആരോഗ്യ സെക്രട്ടറി ജോണ്‍ ഹീലി പറഞ്ഞത്. ആര്‍.സി.എന്നിന്റെ സ്വതന്ത്ര ഏജന്‍സി നടത്തിയ റിപ്പോര്‍ട്ടില്‍ ബ്രിട്ടനിലെ ആരോഗ്യമേഖലയില്‍ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ 100000 നഴ്‌സുമാരെ നഷ്ടമാകുമെന്ന് പറയുന്നുണ്ട്. പക്ഷെ ആരോഗ്യവകുപ്പ് സെക്രട്ടറി ഈ വാദം അംഗീകരിക്കുന്നില്ല. ആരോഗ്യരംഗത്തെ പ്രധാനവ്യക്തികളാണവര്‍, അവരെ ബ്യൂറോക്രസിയുടെ ഗണത്തില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്നുമാണ് അവരുടെ വാദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല