ഓപ്പറേഷന്‍ എത്രത്തോളം പ്രധാനപ്പെട്ട കാര്യമാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. രോഗത്തില്‍ രക്ഷപ്പെടാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗമാണ് ഓപ്പറേഷന്‍. എന്നാല്‍ ബ്രിട്ടണിലെ കാര്യങ്ങള്‍ രസകരമാണ്. ഇവിടെ രോഗികള്‍ ഓപ്പറേഷനുവേണ്ടി കാത്തിരിക്കുന്നത് ആറുമാസത്തോളമാണ്. എല്ലാവരും ഇത്രയും കാലം കാത്തിരിക്കുന്നുവെന്ന് പറയാന്‍ പറ്റില്ല. ഏഴ് പേരില്‍ ഒരാള്‍ ഇത്രയും കാലം കാത്തിരിക്കേണ്ടിവരുന്നുണ്ട്.
എന്‍എച്ച്എസിന്‍റെ വന്‍ പരാജയമായിട്ട് വിലയിരുത്തുന്ന ഈ സംഭവം വന്‍ പ്രതിഷേധനങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. 150,000 രോഗികള്‍ക്ക് ഇത്തരത്തില്‍ വിദഗ്ദ ചികിത്സ വൈകുന്നത്. ഭക്ഷണത്തിന്‍റെ പേരിലും മറ്റ് സഹായങ്ങളുടെ പേരിലുമുള്ള രോഗികളുടെ പരാതി ഇപ്പോഴും ശക്തമായി ഉയരുന്നുണ്ട്. അതിനിടയിലാണ് പ്രധാനപ്പെട്ട വിവരങ്ങള്‍ പുറത്തുവരുന്നത്. ഓപ്പറേഷനുവേണ്ടി ഇത്രയും സമയം കാത്തിരിക്കേണ്ടിവരുന്നത് സര്‍ക്കാരിന്‍റെ വലിയ വീഴ്ചയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യക്തമാക്കുന്നു.
രോഗികളുടെ സുരക്ഷയിലും ആരോഗ്യകാര്യത്തിലും എന്‍എച്ച്എസ് ഡോക്ടര്‍മാര്‍ക്കും നേഴ്സുമാര്‍ക്കും യാതൊരു താല്‍പര്യവുമില്ലെന്നും സര്‍വ്വേകള്‍ തെളിയിക്കുന്നുണ്ട്. കഴിഞ്ഞ നാല് വര്‍ഷമായി 20 ബില്യണ്‍ പൌണ്ട് സേവ് ചെയ്യാനുള്ള ശ്രമങ്ങളാണ് എന്‍എച്ച്എസ് നടത്തുന്നത്. അതിന്‍റെ ഭാഗമായിട്ടാണ് പല പ്രശ്നങ്ങളും രൂപപ്പെടുന്നത് എന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല