1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 15, 2011

ലണ്ടന്‍: ബ്രിട്ടനിലെ ആറില്‍ ഒരു മൊബൈല്‍ ഫോണില്‍ വീതം വിസര്‍ജ്യത്തിന്റെ ബാക്ടീരിയ അടങ്ങിയിട്ടുണ്ടെന്ന് പഠനം. ടോയ്‌ലെറ്റുകളില്‍ പോയതിന് ശേഷം കൈ വൃത്തിയായി കഴുകാത്തതു മൂലമാണ് മൊബൈല്‍ ഫോണുകളിലേക്കും ബാക്ടീരിയ പടരുന്നത്. ലണ്ടനിലെ ക്യൂന്‍മേരി സര്‍വകലാശാലയിലെയും സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനിലെയും ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. 95 ശതമാനം പേരും തങ്ങള്‍ കൈകള്‍ സാധ്യമാകുമ്പോഴെല്ലാം സോപ്പിട്ട് കഴുകാറുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഇതില്‍ 92 ശതമാനം പേരുടെയും മൊബൈല്‍ ഫോണുകളിലും 82 ശതമാനം പേരുടെ കൈകളിലും ബാക്ടീരിയയുണ്ടെന്ന് കണ്ടെത്തി.

ഇതില്‍ പതിനാറ് ശതമാനം പേരുടെ ഫോണുകളിലും കൈകളിലും കണ്ടെത്തിയത് വിസര്‍ജ്യത്തില്‍ നിന്ന് ഉണ്ടാകുന്ന ബാക്ടീരിയയാണ്. ഈ ബാക്ടീരിയ വ്യാപകമായി വയറു വേദനയ്ക്കും ആഗോള കൈകഴുകല്‍ ദിനത്തോടനുബന്ധിച്ചാണ് സംഘം പഠനം നടത്തിയത്. പന്ത്രണ്ട് നഗരങ്ങളില്‍ നിന്നായി 390 ഫോണുകളില്‍ നിന്ന് ഇവര്‍ സാമ്പിളുകള്‍ എടുത്തു. തണുത്ത കാലാവസ്ഥയിലിരിക്കുമ്പോള്‍ വിസര്‍ജ്യങ്ങളിലെ ബാക്ടീരിയ മണിക്കൂറുകളോളം കൈകളില്‍ പറ്റിപ്പിടിച്ചിരിക്കുമെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.