ബ്രിട്ടണിലെ ജയിലുകളില്‍ കഴിയുന്ന ആറില്‍ ഒരു തടവ് പുള്ളി വിദേശരാജ്യത്ത് നിന്നുമാണ് എന്ന കണക്ക് ആരെയും ഭയപ്പെടുത്തുന്നതാണ്. ഇപ്പോഴുള്ള 209000 കുറ്റവാളികളില്‍ 33361 പേര്‍ വിദേശീയര്‍ ആണ്. ഈ കണക്ക് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ മൂന്നു മടങ്ങായി വര്‍ദ്ധിച്ചു. 10067ല്‍ നിന്നുമാണ് ഈ കുതിച്ചു ചാട്ടം ഉണ്ടായിട്ടുള്ളത്.
കുറ്റവാളികളുടെ കാര്യത്തില്‍ മുന്‍പില്‍ നില്‍ക്കുന്നത് പോളണ്ടുകാരാണ്. 3654 പോളണ്ടുകാരാണ് ഇത്തരത്തില്‍ പോലീസ് പിടിയിലായി ജയിലില്‍ കഴിയുന്നത്. റൊമാനിയയില്‍ നിന്നും വന്ന 2975 പേര്‍ ബ്രിട്ടന്‍ ജയിലുകളില്‍ ഉണ്ട്. ലിത്വാനിയയിലെ 2354 പേരാണ് ജയിലില്‍ കഴിയുന്നത്. ഇതില്‍ പോളണ്ട് കാരുടെ കണക്ക് പത്തു വര്‍ഷത്തിനുള്ളില്‍ 36 മടങ്ങായി വര്‍ദ്ധിച്ചു.
ഈ കുറ്റവാളികളെ മാത്രം ജയിലില്‍ താമസിപ്പിക്കുന്ന വകയില്‍ ബ്രിട്ടന് വര്ഷം 460 മില്ല്യന്‍ പൌണ്ട് ചിലവാകുന്നുണ്ട്. ഈ കണക്ക് കാണുന്ന ഇതു ബ്രിട്ടീഷ് പൌരനും തങ്ങള്‍ അധികമായി അടച്ചു കൊണ്ടിരിക്കുന്ന നികുതിക്കെതിരെ പ്രതികരിക്കും. ഈ കുറ്റവാളികളെ അവരുടെ സ്വന്തം രാജ്യത്തേക്ക് കൈമാറുന്ന വകയിലും നഷ്ടം സര്‍ക്കാരിനു തന്നെ.
എന്നാല്‍ ഈ രീതിയില്‍ ജയില്‍ കിടക്കുന്ന എത്ര നിരപരാധിമാരുടെ ജീവിതമായിരിക്കും സര്‍ക്കാര്‍ ഇരുളിലാക്കിയത്. 2010ല്‍ കുറ്റവാളികളായ വിദേശീയരെ സ്വന്തം നാടുകളിലേക്ക് കൈമാറാനുള്ള ബില്ല മുന്‍പോട്ടു വച്ചിരുന്നു. എന്നാല്‍ അത് പാര്‍ലിമെന്റ് പാസ് ആക്കിയില്ല. കുറ്റവാളികളുടെ രാജ്യം അനുസരിച്ചുള്ള പട്ടിക താഴെ കൊടുക്കുന്നു.
Poland 3,654, Romania 2,975, Lithuania 2,354, Ireland 1,745, Nigeria 1,561, Pakistan 1,280, Vietnam 1,243, Jamaica 1,182, India 1,160, Somalia 1,076.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല