ഒരു മില്യണ്‍ സമ്പാദിക്കാന്‍ ഒരു പുരുഷന് തന്റെ ആയുസ്സിലെ അന്‍പത് വര്‍ഷങ്ങള്‍ ചെലവാക്കണം. എന്നാല്‍ സ്ത്രീയ്ക്കാകട്ടെ തന്റെ ആയുസ്സിലെ എഴുപത്തിരണ്ട് വര്‍ഷങ്ങള്‍ കൊണ്ടേ ഒരു മില്യണ്‍ എന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ കഴിയുകയുളളു. പതിനെട്ട് വയസ്സില്‍ ജോലിയില്‍ പ്രവേശിക്കുന്ന ഒരാള്‍ക്ക് ശരിയായി നികുതി അടക്കുകയാണങ്കില്‍ അറുപത്തി അഞ്ചാമത്തെ വയസ്സിലെ ലക്ഷപ്രഭു അകാന്‍ കഴിയുകയുളളുവെന്നും പ്രൂഡന്‍ഷ്യല്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. കണക്കുകള്‍ അനുസരിച്ച് ശരാശരി വരുമാനക്കാരനായ ഒരു പുരുഷന് ലഭിക്കാവുന്ന ഉയര്‍ന്ന വരുമാനം40,652 പൗണ്ടും സ്ത്രീക്ക് ലഭിക്കാവുന്നത് 21,758 പൗണ്ടുമാണ്. ശരാശരി വരുമാനമുളള ഒരു മനുഷ്യന്‍ ലക്ഷപ്രഭു ആകണമെങ്കില്‍ അവന് അന്‍പത് വയസ്സും അറ് മാസവും രണ്ടാഴ്ചയും പ്രായമാകണം.
എന്നാല്‍ ശരാശരി വരുമാനമുളള സ്ത്രീക്ക് ഈ ലക്ഷ്യത്തിലെത്താന്‍ എഴുപത്തിരണ്ട് വയസ്സും നാല് മാസവും മൂന്നാഴ്ചയും വേണം. ഇത് നികുതി അടക്കാതെയുളള കണക്കാണ്. എന്നാല്‍ തൊഴിലാളികള്‍ ഇന്‍കം ടാക്‌സ് ഇനത്തില്‍ 137,101 പൗണ്ടും നാഷണല്‍ ഇന്‍ഷ്വറന്‍സ് ഇനത്തില്‍ 84,129 പൗണ്ടും അടയ്‌ക്കേണ്ടതുണ്ട്. അതിനാലാണ് ലക്ഷപ്രഭു ആകാനുളള പ്രായം അറുപത്തി അഞ്ചായി കൂടുന്നതെന്നും പ്രൂഡന്‍ഷ്യലിന്റെ പഠനത്തില്‍ പറയുന്നു.
അറുപത്തി അഞ്ച് വയസ്സുവരെ ജോലിചെയ്യുന്ന ശരാശരി വരുമാനക്കാരനായ ഒരു സാധാരണ തൊഴിലാളിയുടെ ജീവിത സമ്പാദ്യം 1,217,604 പൗണ്ടാണ്. അയാള്‍ എഴുപത് വയസ്സുവരെ ജോലി ചെയ്താല്‍ സമ്പാദ്യം 1,322,009 പൗണ്ടായി ഉയരും. നാല്പത് വര്‍ഷത്തെ ജോലിക്കിടയില്‍ മാസം 100 പൗണ്ട് വീതം പെന്‍ഷന്‍ ഫണ്ടിലേക്ക് നല്‍കിയാല്‍ 12,000 പൗണ്ടിന്റെ അധിക നികുതിയിളവ് ലഭിക്കും.
ശരാശരി വരുമാനക്കാരായ പലര്‍ക്കും ഒരു മില്യണ്‍ എന്നത് ഒരു സ്വപ്‌നം മാത്രമാണ് . എന്നാല്‍ ശരിയായി പണം ചെലവഴിച്ചാല്‍ സാധാരണക്കാരനും നേടിയെടുക്കാവുന്ന സ്വപ്‌നമാണിതെന്ന് പ്രൂഡന്‍ഷ്യലിന്റെ റിട്ടയര്‍മെന്റ് എക്‌സ്‌പെര്‍ട്ട് വിന്‍സ് സ്മിത്ത് ഹഗ്ഗ്‌സ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല