ഒരു മാസം പ്രായമുള്ള കുഞ്ഞ് എന്ന് പറഞ്ഞാല്‍ എന്താണ് നമുക്ക് തോന്നുക. ഓമനത്തമുള്ള കുഞ്ഞിനെ ആരു കണ്ടാലും വാരിയെടുത്ത് ഉമ്മ വെയ്ക്കുമെന്നൊക്കെ പറയുമെന്നല്ലാതെ വേറെ എന്ത് പറയാനാണ് എന്നാണ് ആദ്യം എല്ലാവരും കരുതുക. എന്നാല്‍ ഒരു മാസം മാത്രം കുഞ്ഞിനോടും അങ്ങേയറ്റം ക്രൂരമായി പെരുമാറാന്‍ നമുക്ക് സാധിക്കും എന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ബ്രിട്ടണില്‍നിന്നാണ് മനുഷ്യരുടെ ക്രൂരതയുടെ ഏറ്റവും പുതിയ മുഖം പുറത്തുവന്നത്.
ഒരു മാസം പ്രായമുള്ള ഒരു ആണ്‍കുഞ്ഞിനെ ലൈംഗീകമായി പീഡിപ്പിച്ചതിനും ക്രൂരമായി ദേഹോപദ്രവം ചെയ്തതിനും അറസ്റ്റിലായിരിക്കുന്നത് മാതാപിതാക്കള്‍ തന്നെയാണ്. സര്‍വ്വ എല്ലുകളും ഒടിഞ്ഞ നിലയിലാണ് കുഞ്ഞിനെ ആശുപത്രിയില്‍ ആക്കിയത്. കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് കുഞ്ഞിന് ഏറ്റിരിക്കുന്ന ക്രൂരമായ പീഡനത്തെക്കുറിച്ച് ആശുപത്രി അധികൃതര്‍ക്ക് ബോധ്യമായത്. പീഡനത്തെത്തുടര്‍ന്ന് ഹൃദയാഘാതം ഉണ്ടായ കുഞ്ഞിനെ രക്ഷിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് ആശുപത്രി അധികൃതര്‍. അതേസമയം ബ്രിട്ടണില്‍ കുട്ടികള്‍ക്കെതിരെ ഉണ്ടായ ഏറ്റവും വലിയ ആക്രമണമെന്ന നിലയില്‍ സമൂഹത്തിലെ വിവിധ തുറയില്‍നിന്നുള്ളവര്‍ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
ബലാല്‍സംഗം, പീഡനം എന്നിവ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് മുപ്പത്തിയഞ്ച് വയസ്സ് പ്രായമുള്ള രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തിരിക്കുന്നത്. ഇവര്‍ കുഞ്ഞിന്റെ മാതാപിതാക്കള്‍ ആണെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച ഒരു വിവരങ്ങളും പോലീസ് പുറത്തുവിട്ടിട്ടില്ല. ഇതു കുഞ്ഞിന്റെ മാതാപിതാക്കള്‍ തന്നെയാണെന്നാണ് ഫേസ്ബുക്കിലും മറ്റു സോഷ്യല്‍ നെറ്റ്വര്‍ക്കിലും നടക്കുന്ന പോസ്റിംഗുകള്‍ സൂചിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല