സ്വന്തം ലേഖകന്‍: വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചു, യാഥാര്‍ഥ്യകായത് വിമുക്ത ഭടന്മാരുടെ ഏറെ നാളത്തെ ആവശ്യം. കേന്ദ്ര പ്രതിരോധമന്ത്രി മനോജ് പരീക്കര്‍ ആണ് ഡല്‍ഹിയില്‍ പ്രഖ്യാപനം നടത്തിയത്. സൈനിക പ്രതിനിധികള്‍ പ്രതിരോധമന്ത്രി മനോജ് പരീക്കറുമായി നടത്തിയ ചര്‍ച്ചയിലാണ് അന്തിമ തീരുമാനമുണ്ടായത്.
2013 നെ അടിസ്ഥാന വര്‍ഷമായി കണക്കാക്കിയാകും പെന്‍ഷന്‍ നിര്‍ണയിക്കുക. 2014 ജൂലായ് ഒന്നു മുതല്‍ മുന്‍കൂല പ്രാബല്യത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഈ ഒരു വര്‍ഷത്തെ കുടിശിക നാലു തവണകളായി നല്‍കും. യുദ്ധത്തില്‍ മരിച്ചവരുടെ ഭാര്യമാര്‍ക്ക് കുടിശിക ഒറ്റത്തവണയായി നല്‍കും. മറ്റുള്ളവരുടെ കുടിശിക വര്‍ഷത്തില്‍ രണ്ട് തവണ എന്ന നിലയില്‍ രണ്ടുവര്‍ഷം കൊണ്ട് കൊടുത്തു തീര്‍ക്കും.
സ്വയം വിരമിച്ചവരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന സൈനികരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. പെന്‍ഷന്‍ പരിഷ്‌കരണത്തെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ഏകാംഗ കമ്മീഷനെ നിയോഗിച്ചു. എന്നാല്‍ ഈ കമ്മീഷനില്‍ സൈനിക പ്രതിനിധികളേയും ഉള്‍പ്പെടുത്തണമെന്നാണ് സൈനികരുടെ ആവശ്യം. തങ്ങളുടെ മൂന്ന് പ്രതിനിധികളും പുറത്തു നിന്നുള്ള രണ്ട് പ്രതിനിധികളും അടങ്ങുന്ന അഞ്ചംഗ കമ്മീഷനെ നിയോഗിക്കണമെന്ന് സമര സമിതി ആവശ്യപ്പെട്ടു.
പദ്ധതിക്കുവേണ്ടി 8,000 മുതല്‍ 10,000 കോടി രൂപവരെ സര്‍ക്കാരിന് പ്രതിവര്‍ഷം അധികചിലവ് വരും. സൈനികരുടെ 40 വര്‍ഷമായുള്ള ആവശ്യമാണ് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നതെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. കഴിഞ്ഞ സര്‍ക്കാര്‍ 500 കോടി മാത്രമാണ് ഇതിനായി നീക്കിവെച്ചിരുന്നത്. ഒരേ പദവിക്ക് ഒരേ പെന്‍ഷന്‍ നടപ്പാക്കാനുള്ള പ്രതിബദ്ധത പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല