1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 3, 2015

ഇന്ത്യയില്‍ ഒരു രൂപയുടെ ഒരു നോട്ട് അച്ചടിക്കാന്‍ എന്ത് ചെലവാകും എന്ന് അറിയുമോ ? ഒരു രൂപ അച്ചടിക്കാന്‍ അതിന്റെ മൂല്യത്തിനേക്കാള്‍ കൂടുതലാകും, അതായത് ഒരു രൂപ പതിനാല് പൈസ. ആക്ടിവിസ്റ്റായ സുഭാഷ് ചന്ദ്ര അഗര്‍വാളിന് ലഭിച്ച വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായിട്ടാണ് ഈ വിവരം ലഭിച്ചത്. നോട്ട് അച്ചടിക്കുന്നതിന് ചുമതലയുള്ള കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സെക്യൂരിറ്റ് പ്രിന്റിങ് ആന്‍ഡ് മിന്റിംഗ് കോര്‍പ്പറേഷനാണ് ഇക്കാര്യം വ്യക്താക്കി മറുപടി നല്‍കിയത്.

20 വര്‍ഷത്തിന് മുന്‍പ് ഒരു രൂപാ നോട്ടിന്റെ അച്ചടി ആര്‍ബിഐ അവസാനിപ്പിച്ചതായിരുന്നു. ചെലവ് കൂടുതലാണെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇതേകാരണം ചൂണ്ടിക്കാട്ടി തന്നെയാണ് രണ്ട് രൂപയുടെയും അഞ്ച് രൂപയുടെയും നോട്ടിന്റെ അച്ചടി അവസാനിപ്പിച്ചത്. ഇത് പുനരാരംഭിക്കാനുള്ള കാരണമെന്താണെന്ന് ധനകാര്യ വകുപ്പോ ആര്‍ബിഐയോ വിശദീകരിച്ചിട്ടില്ല.

2014 മാര്‍ച്ചില്‍ കേന്ദ്രം അച്ചടിക്കുള്ള ഗസറ്റ് വിജ്ഞാപനം പുറത്തിറക്കുകയും 2015 മാര്‍ച്ചില്‍ അച്ചടി പുനരാരംഭിക്കുകയും ചെയ്യുകയായിരുന്നു. 2

സാധാരണ നോട്ടുകളില്‍ ഒപ്പിടന്ന ആര്‍ബിഐ ഗവര്‍ണര്‍ ഒരു രൂപാ നോട്ടില്‍ ഒപ്പിടാത്തത് അന്വേഷണ വിധേയമാക്കണമെന്നും സുഭാഷ് ചന്ദ്ര ആവശ്യപ്പെടുന്നുണ്ട്. ഫിനാന്‍സ് സെക്രട്ടറിയാണ് 1 രൂപാ നോട്ടില്‍ ഒപ്പുവെക്കുന്നത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.