സ്ത്രീയുടെ ശരീരത്തില്‍ സിമന്റും പശയും കുത്തിവച്ച വ്യാജ ഡോക്ടര്‍ കഴിഞ്ഞ ദിവസം പിടിയിലായതിനെ തുടര്‍ന്നു ഡോക്റ്റര്‍ടെ ഈ ചികിത്സയ്ക്ക് വിധേയരായ കൂടുതല്‍ സ്ത്രീകളും രംഗത്തെത്തിയിരിക്കുന്നു. സ്ത്രീകളുടെ പൃഷ്ഠഭാഗത്തിന് ‘ഷെയ്പ്പ്’ നല്‍കാനായിരുന്നു ഡോക്ടറുടെ ഈ വ്യത്യസ്തമായ ചികിത്സാ രീതി. കാഴ്ചയില്‍ സ്ത്രീയെപ്പോലെയിരിക്കുന്ന 30-കാരന് വ്യാജനെ ഫ്ലൊറിഡയില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
2010 മെയിലാണ് സംഭവം. കോസ്മെറ്റിക് ചികിത്സയിലൂടെ ഷെയ്പ്പ് വാഗ്ദാനം ചെയ്ത് ഇയാള്‍ സ്ത്രീകളെ തട്ടിപ്പിനിരയാക്കുകയായിരുന്നു.700 ഡോളറിനായിരുന്നു ചികിത്സ ഉറപ്പിച്ചത്. പൃഷ്ഠഭാഗത്ത് ശസ്ത്രക്രിയ നടത്തി സിമന്റും മിനറല്‍ ഓയിലും മറ്റും കുത്തിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് സൂപ്പര്‍ ഗ്ലൂ ഉപയോഗിച്ച് സീല്‍ ചെയ്യുകയും ചെയ്തു.
ഇദ്ദേഹത്തിന്റെ ചികിത്സയ്ക്ക് വിധേയനായ ശേഷം അസഹ്യമായ വേദന അനുഭവപ്പെട്ട ഒരു സ്ത്രീ നിരവധി ആശുപത്രികളില്‍ ഓടി നടന്നു. ഇവര്‍ക്ക് ന്യൂമോണിയ ബാധിക്കുകയും ചെയ്തു. എന്നാല്‍ ഇത് എങ്ങനെ സംഭവിച്ചു എന്ന് സ്ത്രീ വെളിപ്പെടുത്തിയില്ല. ഒടുവില്‍ ഡോക്ടര്‍മാരുടെ നിര്‍ബന്ധത്തിന് വഴങ്ങി, മടിച്ച് മടിച്ചാണ് അവര്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. അങ്ങനെ ഈ വ്യാജ ഡോക്റ്ററെ പോലീസ് പിടിക്കുകയായിരുന്നു. ശരീരത്തിന് ഷെയ്പ്പ് ഉണ്ടാക്കാന്‍ പോയി സ്ത്രീകള്‍ കുഴപ്പങ്ങളില്‍ ചാടുന്ന സംഭവം ഫ്ലോറിഡയില്‍ മുമ്പും ഉണ്ടായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല