സ്വന്തം ലേഖകന്‍: റസ്റ്റോറന്റുകാര്‍ ഉള്ളി ചേര്‍ത്ത ഭക്ഷണം നല്‍കി, അമേരിക്കയില്‍ നഗ്‌നനായി ഇന്ത്യന്‍ യുവാവിന്റെ പ്രതിഷേധം. ഓക്ക്‌ലാന്‍ഡിലെ ഓള്‍ ഇന്ത്യ റസ്റ്റോറന്റിലാണ് സംഭവം. 43 കാരനായ യുവരാജ് ശര്‍മ്മയാണ് ഒക്‌ലാന്‍ഡിലെ ഇന്ത്യന്‍ റസ്‌റ്റോറന്റില്‍ നാടകീയ രംഗങ്ങള്‍ ഉണ്ടാക്കിയത്. പിന്നീട് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
സംഭവത്തിനു തലേദിവസം ഇവിടെ ഭക്ഷണത്തിനെത്തിയ ശര്‍മ്മ ഉള്ളി ചേര്‍ത്ത ഭക്ഷണം നല്‍കിയെന്ന് പറഞ്ഞ് ജീവനക്കാരുമായി വഴക്കിട്ടിരുന്നു. തൊട്ടടുത്ത ദിവസം മദ്യപിച്ചെത്തിയ ശര്‍മ്മ ഹോട്ടലിലെ ജീവനക്കാരോട് വീണ്ടും വഴക്കിടുകയും തുണിയഴിച്ച് പ്രതിഷേധിക്കുകയുമായിരുന്നു. അതും പോരാഞ്ഞ് വാക്കേറ്റം രൂക്ഷമായപ്പോള്‍ ഇയാള്‍ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന തോക്കെടുത്ത് നീട്ടുകയും ചെയ്തതായി ദൃക്‌സാക്ഷികള്‍ പറയുന്നു.
ഇതോടെ ഹോട്ടല്‍ ഉടമ രവീന്ദര്‍ സിങ് നല്‍കിയ പരാതിയെ തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റു ചെയ്യുകയുമായിരുന്നു. തോക്ക് നീട്ടിയപ്പോള്‍ പോലീസിനെ അറിയിക്കുമെന്ന് പറഞ്ഞതോടെ ശര്‍മ കാലുറയൂരി നഗ്‌നനായി നടക്കുകയായിരുന്നു. സംഭവ സ്ഥലത്ത് എത്തിയ പോലീസുകാരോട് മോശമായി സംസാരിക്കുകയും ബലപ്രയോഗം നടത്തുകയും ചെയ്തതോടെയാണ് ഇയാളെ കീഴടക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല