1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 19, 2022

സ്വന്തം ലേഖകൻ: സാമ്പത്തിക സഹായം നല്‍കി ബാങ്ക് അക്കൗണ്ട് ആരംഭിക്കാന്‍ ആവശ്യപ്പെട്ട് തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ക്കതിരെ ജാഗ്രത പാലിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

ഇത്തരത്തില്‍ അക്കൗണ്ട് ആരംഭിക്കാന്‍ പറയുന്നതിലൂടെ വ്യക്തിഗത, ബാങ്ക് വിവരങ്ങളാണ് തട്ടിപ്പ് സംഘം ശേഖരിക്കുന്നത്. ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്നും നിയമ നടപടികള്‍ ഒഴിവാക്കുന്നതിന് പൗരന്‍മാരും വിദേശികളും ശ്രദ്ധിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള തട്ടിപ്പ് രീതികളെ കരുതിയിരിക്കണമെന്നും ഇത്തരം പ്രവര്‍ത്തനങ്ങളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 80077444 എന്ന നമ്പറില്‍ അറിയിക്കണമെന്നും റോയല്‍ ഒമാന്‍ പൊലീസ് ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.