ഇംഗ്ലണ്ടിലും വെയ്ല്‍സിലും ഓണ്‍ലൈന്‍ കോടതി സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശം. സിവില്‍ ജസ്റ്റീസ് സംവിധാനത്തിന്റെ ആധുനീകരണത്തിന്റെ ചുമതലയുള്ള സമിതിയുടേതാണ് നിര്‍ദ്ദേശം. കേസുകളുടെ തീര്‍പ്പ് പെട്ടെന്ന് കല്‍പ്പിക്കാന്‍ സാധിക്കുമെന്നും ചെലവ് ചുരുക്കാന്‍ സാധിക്കുമെന്നും സമിതി നിര്‍ദ്ദേശിക്കുന്നു.
നോണ്‍ ക്രിമിനല്‍ കേസുകള്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി ജഡ്ജിമാര്‍ക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്ന് സിവില്‍ ജസ്റ്റീസ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടില്‍ പറയുന്നത് 2017 ഓട് കൂടി ഇത് നടപ്പാക്കാന്‍ സാധിക്കുമെന്നാണ്. എന്നാല്‍ അതിന് മുന്നോടിയായി സംവിധാനത്തിന്റെ പ്രായോഗികത മനസ്സിലാക്കുന്നതിനായി പൈലറ്റ് സ്റ്റഡി നടത്തണമൈന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ട്രൈബ്യൂണല്‍ സര്‍വീസസും ഹെര്‍ മജസ്റ്റീസ് കോര്‍ട്ടും റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളെ സ്വാഗതം ചെയ്തിട്ടുണ്ട്.
ഓണ്‍ലൈന്‍ തര്‍ക്കപരിഹാര സംവിധാനമെന്നത് ഒരു സയന്‍സ് ഫിക്ഷന്‍ അല്ലെന്ന് റിപ്പോര്‍ട്ട് തയാറാക്കുന്നതിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ റിച്ചാര്‍ഡ് സസ്‌കിന്‍ഡ് പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഓണ്‍ലൈന്‍ സംവിധാനത്തിന്റെ പ്രസക്തിയും മൂല്യവും വിളിച്ചോതുന്ന ഉദാഹരണങ്ങള്‍ ഉണ്ടെന്നും റിച്ചാര്‍ഡ് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട കക്ഷികളുമായി ഓണ്‍ലൈന്‍ കോടതിയിലെ ജഡ്ജി ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെ ബന്ധപ്പെടുകയും വാദങ്ങള്‍ കേട്ടശേഷം തീര്‍പ്പ് കല്‍പ്പിക്കുകയം ചെയ്യുന്നതാണ് തങ്ങളുടെ മോഡലെന്നും റിച്ചാര്‍ഡ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല