സ്വന്തം ലേഖകന്‍: എയര്‍ലൈന്‍ കാര്‍ഗോയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് ഓണ്‍ലൈന്‍ കടകളില്‍ വില്‍ക്കുന്ന സംഘം പിടിയില്‍. ഇറക്കുമതി ചെയ്യുന്ന മൊബൈലുകള്‍ മോഷ്ടിച്ച് ഓണ്‍ലൈന്‍ സൈറ്റുകളില്‍ വിറ്റഴിക്കുന്നയാണ് സംഘത്തിന്റെ രീതി. 40 ലക്ഷംരൂപ വിലവരുന്ന 209 ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.
22 ഓളംഫോണുകള്‍ ഓണ്‍ലൈന്‍ സൈറ്റുകളില്‍നിന്ന് വാങ്ങിയവരില്‍ നിന്നാണ് കണ്ടെടുത്തത്. മൈസൂര്‍, ബംഗലൂരു, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ സംഘം വില്‍പ്പന നടത്തിയിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ജൂലൈയില്‍ ദില്ലി ആസ്ഥാനമായുള്ള കമ്പനി 600 ഓളം ഫോണുകള്‍ ഹോംങ്ങ്‌കോഗില്‍നിന്ന് ഇറക്കുമതി ചെയ്യുന്നതിനിടെ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഓണ്‍ലൈന്‍ സൈറ്റുകളുടെ വില്‍പ്പനക്കായി ഏജന്‍സി എടുക്കുന്നവരുമായി ചേര്‍ന്നാണ് ഇവര്‍ വില്‍പ്പന നടക്കുന്നത്.
അന്വേഷണത്തില്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് ഫ്‌ളിപ് കാര്‍ട്ട് പോലുള്ള സൈറ്റുകള്‍ക്ക് പൊലീസ് കത്ത് നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല