സ്വന്തം ലേഖകൻ: ക്യു.ഐഡി ഉൾപ്പെടെ ഔദ്യോഗിക ആവശ്യങ്ങൾക്കുള്ള മുഴുവൻ രേഖകളും ഉൾക്കൊള്ളുന്ന ഖത്തർ ഡിജിറ്റൽ ഐ.ഡി സ്മാർട്ട് ആപ്ലിക്കേഷൻ പുറത്തിറക്കി. മിലിപോളിൽ ഖത്തര്‍ ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ് ബിന്‍ ഹമദ് ബിന്‍ ഖലീഫ ആൽ ഥാനിയാണ് ഡിജിറ്റൽ ഐ.ഡി ആപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
തിരിച്ചറിയൽ രേഖകളുടെ ഫിസിക്കൽ രേഖയുടെ ഉപയോഗത്തിനു പകരം ഇലക്ട്രോണിക് സർവിസുകളിൽ ഡിജിറ്റൽ ഐ.ഡി ഉപയോഗം സാധ്യമാക്കുന്നതാണ് പുതിയ സംവിധാനം.
ബയോമെട്രിക് ഡേറ്റ വഴി രജിസ്ട്രേഷനും പ്രവേശനവും സാധ്യമാക്കുന്ന ആപ് രാജ്യത്തിനകത്തെ നിരവധി സേവനങ്ങൾ എളുപ്പമാക്കും. ആഭ്യന്തര മന്ത്രാലയം വെബ്സൈറ്റിൽ ഇലക്ട്രോണിക് സേവനങ്ങൾക്കും ഉപയോഗിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല