1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 26, 2024

സ്വന്തം ലേഖകൻ: റിയൽ എസ്റ്റേറ്റ് രംഗത്ത് ഓൺലൈൻ വഴി നടക്കുന്ന തട്ടിപ്പുകൾക്കെതിരെ ജാഗ്രതാ നിർദേശവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. വാടക കുറച്ചു കാണിച്ച് ഓൺലൈനിൽ പ്രചരിക്കുന്ന പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

താമസ കേന്ദ്രങ്ങളും വിനോദ സൗകര്യങ്ങളും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്ന പരസ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇത്തരം പരസ്യങ്ങൾ കണ്ട് ഇടപാട് നടത്തുന്നതിന് മുമ്പ് വിശ്വാസ്യത ഉറപ്പുവരുത്തണം. വാടകയുമായി ബന്ധപ്പെട്ട ഓഫറുകളുടെ നിയമസാധുത പരിശോധിക്കണമെന്നുംമന്ത്രാലയം പൊതുജനങ്ങളോട് നിർദേശിച്ചു.

സംശയാസ്പദമായ ഓൺലൈൻ പരസ്യങ്ങൾ മന്ത്രാലയത്തിൽ റിപ്പോർട്ട് ചെയ്യണം. താമസക്കാർ മെട്രാഷ് ആപ്ലിക്കേഷൻ വഴിയോ സിസിസിസി അറ്റ് എംഒഐ എന്ന ഇ മെയിൽ വഴിയോ പരാതികൾ അറിയിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.