കാര്യങ്ങളെല്ലാം ഇപ്പോള്‍ ഓണ്‍ലൈനാണ്. എന്ത് വാങ്ങണമെങ്കിലും ഓണ്‍ലൈനായി വാങ്ങാനാണ് ബ്രിട്ടീഷുകാര്‍ ശ്രമിക്കുന്നത്. നേരിട്ട് ഷോപ്പിംങ്ങ് നടത്തുന്നതിനെക്കാള്‍ നല്ലത് ഓണ്‍ലൈന്‍ ഷോപ്പിംങ്ങാണെന്ന് ചില പഠനങ്ങള്‍ വെളിപ്പെടുത്തുന്നുമുണ്ട്. നേരിട്ട് വാങ്ങുന്നതിനെക്കാള്‍ ലാഭത്തില്‍ ഓണ്‍ലൈനായി വാങ്ങിയാല്‍ കിട്ടുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്. ഇത്തരം കാര്യങ്ങള്‍ക്കിടയിലാണ് പുതിയ വാര്‍ത്ത പുറത്തുവരുന്നത്. ബ്രിട്ടണിലെ ഓണ്‍ലൈന്‍ വ്യാപാരം കുത്തനെ കൂടിയെന്നതാണ് വാര്‍ത്ത.
ഓണ്‍ലൈന്‍ വ്യാപാരം 14% വര്‍ദ്ധിച്ച് അമ്പത് ബില്യണോളം ആയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത് ചില്ലറ വ്യാപരരംഗത്തെ വലിയ വര്‍ദ്ധനവാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ഈ വര്‍ഷം വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്നും നിരീക്ഷകര്‍ വെളിപ്പെടുത്തുന്നു. ഈ വര്‍ഷം 3.65% ത്തിന് മുകളില്‍ വില്‍പ്പന വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങുന്നവര്‍ നാല്പതിനടുത്ത് സാധനങ്ങള്‍ക്കായി 1,500 പൗണ്ട് ഒരു വര്‍ഷം ചിലവാക്കുന്നുണ്ട് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത് യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന് സംഖ്യയാണ്. അതായത് യൂറോപ്യന്‍ രാജ്യങ്ങളുടെ കണക്ക് നോക്കുമ്പോള്‍ ബ്രിട്ടീഷുകാരാണ് ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ ഷോപ്പിംങ്ങ് നടത്തുന്നത്.
ബ്രിട്ടണ് കഴിഞ്ഞാല്‍ ജര്‍മ്മനിയിലാണ് ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ വ്യാപാരം നടന്നിരിക്കുന്നത്. ജര്‍മ്മനിയില്‍ ഒന്‍പത് ശതമാനമാണ് ഓണ്‍ലൈന്‍ വ്യാപാരം നടന്നിരിക്കുന്നത്. അതിന് പിന്നില്‍ സ്വിസര്ലന്റും നോര്വ്വെയുമുണ്ട്. എന്നാല്‍ ഇവിടെയൊന്നും ബ്രിട്ടന്റയത്രയും വളര്‍ച്ചയില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല