സ്വന്തം ലേഖകന്‍: കൊച്ചിയില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭം വീണ്ടും സജീവം, പ്രവര്‍ത്തനം പുതിയ വെബ്‌സൈറ്റിന്റെ മറവില്‍. കൊച്ചിന്‍ എസ്‌കോര്‍ട്ട് എന്ന വെബ്‌സൈറ്റ് വഴിയാണ് വാണിഭ സംഘം വീണ്ടും പ്രവര്‍ത്തനം തുടങ്ങിയത്. മോഡലുകള്‍, കോളജ് വിദ്യാത്ഥിനികള്‍, വീട്ടമ്മമാര്‍, എയര്‍ ഹോസ്റ്റസുമാര്‍ എന്നിവരെ ഉപയോഗിച്ചാണ് ഇടപാടുകള്‍.
20 വയസു മുതല്‍ 40 വയസു വരെയുള്ളവര്‍ തങ്ങളുടെ സംഘത്തിലുണ്ടെന്ന് ഇവര്‍ അവകാശപ്പെടുന്നു. അന്യ സംസ്ഥാനക്കാരും റാക്കറ്റിലുണ്ട്.
തങ്ങളുമായി ബന്ധപ്പെട്ടാല്‍ പെണ്‍കുട്ടികളെയും വീട്ടമ്മമാരെയും എത്തിച്ചു നല്‍കാമെന്ന് വെബ്‌സൈറ്റിലൂടെ വാഗ്ദാനം ചെയ്യുന്നു. ഫോട്ടോ നോക്കി ആവശ്യമുള്ളവരെ തെരഞ്ഞെടുക്കാമെന്നാണ് വാഗ്ദാനം.
രണ്ട് മണിക്കൂറിന് 10,000 മുതല്‍ 15,000 രൂപ വരെയും നാല് മണിക്കൂറിന് 20,000 രൂപ മുതല്‍ 25,000 രൂപ വരെയുമാണ് ഈടാക്കുന്നത്. ഒരു രാത്രിക്ക് 30,000 മുതല്‍ 35,000 രൂപ വരെയും സംഘം ഈടാക്കുന്നു.
മാസങ്ങള്‍ക്ക് മുമ്പ് കൊച്ചിയില്‍ അറസ്റ്റിലായ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിന്റെ മാതൃകയില്‍ തന്നെയാണ് ഈ സംഘവും പ്രവര്‍ത്തിക്കുന്നതെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല