1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 25, 2015

സ്വന്തം ലേഖകന്‍: തിരുവനന്തപുരത്ത് വന്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘം പിടിയിലായി. സംഘത്തിലെ പതിമൂന്നു പേരെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ ഏഴു പേര്‍ സ്ത്രീകളാണ്.

കഴക്കൂട്ടത്തെ രണ്ട് വീടുകള്‍, വഴുതക്കാട്ടെ ഒരു ഫ്‌ളാറ്റ്! എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് നടത്തിപ്പുക്കാരടക്കം പതിമൂന്നു പേര്‍ കുടുങ്ങിയത്. വെബ്‌സൈറ്റില്‍ ഫോട്ടോയും മൊബൈല്‍ നമ്പരും നല്‍കിയാണ് പെണ്‍വാണിഭസംഘം ഇടപാടുകാരെ കണ്ടെത്തിയിരുന്നതെന്ന് പോലീസ് അറിയിച്ചു.

കഴക്കൂട്ടത്ത് രണ്ടു വീടുകളിലും നഗരത്തില്‍ ഫ്‌ളാറ്റും കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. രാത്രികാലങ്ങളില്‍ ആഢംബരവാഹനങ്ങളടക്കം വന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍, റൂറല്‍ എസ്പിയെ വിവരം അറിയിക്കുകയായിരുന്നു. അന്വേഷണത്തില്‍ വന്‍ പെണ്‍വാണിഭ സംഘമാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനസിലാക്കിയ കഴക്കൂട്ടം പൊലീസ്, തന്ത്രപരമായി പ്രതികളെ കുടുക്കി.

കഴക്കൂട്ടം ടെക്‌നോപാര്‍ക്ക് മേഖലയും നഗരപ്രദേശവാണ് സംഘത്തിന്റെ പ്രധാന പ്രവര്‍ത്തന മേഖലയെന്ന് അന്വേഷണ സംഘം പറഞ്ഞു. കുടുങ്ങിയത് വന്‍ പെണ്‍വാണിഭ സംഘമാണെന്നും സംഘവുമായി ബന്ധപ്പെട്ടിട്ടുള്ള കൂടുതല്‍ പേര്‍ വരും ദിവസങ്ങളില്‍ പിടിയിലാകുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.