സ്വന്തം ലേഖകന്‍: അയോധ്യയിലെ രാമജന്മ ഭൂമിയില്‍ രാമക്ഷേത്രം മാത്രമേ നിര്‍മിക്കൂവെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. കര്‍ണാടകയിലെ ഉഡുപ്പിയില്‍ വെള്ളിയാഴ്ച വിശ്വഹിന്ദു പരിഷത്തിന്റെ സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു അനിശ്ചിതത്വവുമില്ല. അവിടെ വെച്ചിരിക്കുന്ന കല്ലുകള്‍ കൊണ്ടായിരിക്കും ക്ഷേത്രം പണിയുക. മറ്റൊന്നും അവിടെ നിര്‍മിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഷങ്ങള്‍ നീണ്ട പരിശ്രമങ്ങളുടെയും ത്യാഗങ്ങളുടെയും കാലഘട്ടത്തിനുശേഷം രാമക്ഷേത്രം സാധ്യമാകുന്നതിന്റെ അരികിലാണ് നമ്മള്‍. നമ്മള്‍ ക്ഷേത്രം നിര്‍മിച്ചിരിക്കും. ഇത് പ്രഖ്യാപനം മാത്രമല്ല, നമ്മുടെ വിശ്വാസത്തിന്റെ ഭാഗമാണ്. രാമജന്മഭൂമി പ്രസ്ഥാനത്തിനായി 25 വര്‍ഷമായി ജീവിതം ഉഴിഞ്ഞുവെച്ചവരുടെ മാര്‍ഗനിര്‍ദേശ പ്രകാരമായിരിക്കും നിര്‍മാണം. വിഷയം കോടതിയുടെ പരിഗണനയിലാണെന്നും ഭാഗവത് കൂട്ടിച്ചേര്‍ത്തു.
ഗോവധം പൂര്‍ണമായി നിരോധിക്കണമെന്നും ഭാഗവത് ആവശ്യപ്പെട്ടു. അയോധ്യയില്‍ അടുത്തവര്‍ഷം രാമക്ഷേത്രം നിര്‍മിക്കാനുള്ള തയാറെടുപ്പുകള്‍ നടന്നുവരുകയാണെന്ന് പേജാവര്‍ മാഠാധിപതി വിശ്വേഷ തീര്‍ഥ സ്വാമിയും വ്യക്തമാക്കി. രാജ്യത്തിന്റെ വിവി ധഭാഗങ്ങളില്‍ നിന്നെത്തിയ സന്യാസിമാരും മഠാധിപതികളും വി.എച്ച്.പി നേതാക്കളുമായി രണ്ടായിരത്തോളം പേരെ സാക്ഷി നിര്‍ത്തിയായിരുന്നു ഭാഗവതിന്റെ പ്രഖ്യാപനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല