ചുരുങ്ങിയത് 35000 പൌണ്ട് വാര്‍ഷിക ശമ്പളം വേണമെന്ന നിബന്ധയുമായി പുതുക്കിയ പി ആര്‍ പരിഷ്ക്കാരം 2016 ഏപ്രില്‍ മുതല്‍ നിലവില്‍ വരുമെന്ന കുടിയേറ്റ മന്ത്രിയുടെ പ്രസ്താവന ഇന്നലെ എന്‍ ആര്‍ ഐ മലയാളി അടക്കമുള്ള മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ നഴ്സുമാര്‍ക്കും സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്കും ഈ ശമ്പള പരിധി ബാധകമാവില്ല എന്ന മട്ടില്‍ വാര്‍ത്തകള്‍ വന്നത് പലരിലും ആശയക്കുഴപ്പം സൃഷ്ട്ടിച്ചിരുന്നു.അതിനാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിശദീകരണം ഇന്ന് പ്രസിദ്ധീകരിക്കുകയാണ്.
പുതുക്കിയ പി ആര്‍ പരിഷ്ക്കാരം 2016 ഏപ്രില്‍ മുതല്‍ നിലവില്‍ വരുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ഇതുപ്രകാരം 35000 പൌണ്ട് വാര്‍ഷിക ശമ്പളം ഇല്ലാത്തവര്‍ക്ക് പി ആര്‍ ലഭിക്കില്ല.
എന്നാല്‍ നിയമം പ്രാബല്യത്തില്‍ വരുന്ന 2016 -ല്‍ ഷോര്‍ട്ട് ഒക്കുപ്പെഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ജോലിക്കാര്‍ക്ക് ഈ ശമ്പളപരിധി ബാധകമാവില്ല.
എന്നാല്‍ എല്ലാ നഴ്സുമാരും സോഷ്യല്‍ വര്‍ക്കര്‍മാരും ഷോര്‍ട്ട് ഒക്കുപ്പെഷന്‍ ലിസ്റ്റില്‍ ഇല്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്.നിലവില്‍ താഴെപ്പറയുന്ന സോഷ്യല്‍ വര്‍ക്കര്‍മാരും നഴ്സുമാരുമാണ് ലിസ്റ്റില്‍ ഉള്ളത്
Social Workers
Social worker in children’s and family services
Nurses
ONLY the following jobs in this occupation code:
specialist nurse working in operating theatres
operating department practitioner
specialist nurse working in neonatal intensive care units
അതിനാല്‍ മേല്‍പ്പറഞ്ഞ വിഭാഗങ്ങളില്‍ ഉള്‍പ്പെടാത്ത നഴ്സുമാര്‍ക്കും സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്കും 2016 മുതല്‍ പി ആര്‍ ലഭിക്കില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല