സ്വന്തം ലേഖകന്‍: പ്രിയ കവി ഒഎന്‍വിക്ക് മലയാളം ഇന്ന് യാത്രാമൊഴി നല്‍കും. ശനിയാഴ്ച അന്തരിച്ച കവി ഒ.എന്‍.വി. കുറുപ്പിന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ യാത്രാമൊഴി ചൊല്ലും. സംസ്ഥാന സര്‍ക്കാറിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം.
ശനിയാഴ്ച രാത്രി മുതല്‍ ഞായറാഴ്ച പുലരുവോളം വഴുതക്കാട്ടെ കവിയുടെ വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹം കാണാന്‍ ആയിരങ്ങളാണ് എത്തിയത്. ഞായറാഴ്ച രാവിലെ 11 ഓടെ വീട്ടില്‍നിന്ന് പൊതുദര്‍ശനത്തിനായി മൃതദേഹം വി.ജെ.ടി ഹാളിലേക്ക് കൊണ്ടുവന്നപ്പോഴും വന്‍ ജനാവലി കാത്തുനിന്നിരുന്നു.
കവിയുടെ ഭാര്യയും മക്കളും ഉള്‍പ്പെടെയുള്ളവര്‍ അന്ത്യയാത്രയില്‍ അകമ്പടി നല്‍കി. മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, മറ്റു രാഷ്ട്രീയ, സാംസ്‌കാരിക നായകര്‍, കവികള്‍, ചലച്ചിത്ര താരങ്ങള്‍ തുടങ്ങിയ ഒട്ടേറെ പേര്‍ ഒഎന്‍വിയെ അവസാനമായി കാണാനത്തെി.
വൈകീട്ട് മൂന്നുവരെ വി.ജെ.ടി ഹാളില്‍ പൊതുദര്‍ശനത്തിനു വെക്കാനുള്ള തീരുമാനം ജനമൊഴുക്കില്‍ രണ്ടു മണിക്കൂര്‍ വൈകി. അഞ്ചു മണിയോടെ വി.ജെ.ടി ഹാളില്‍നിന്ന് വീട്ടിലേക്കുള്ള അന്ത്യയാത്രയെ തുടര്‍ന്ന് നിരവധി പേര്‍ വീണ്ടും അന്ത്യോപചാരം അര്‍പ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല