മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കാണാന്‍ സൗദിയിലെ ‘ഉമ്മന്‍ചാണ്ടി’ എത്തുന്നു. സൗദി അറേബ്യയിലെ ജിസാന്‍ സ്വദേശി ഹസന്‍ അല്‍ അസരിയാണ് താനുമായി ഏറെ രൂപസാദൃശ്യമുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കാണാന്‍ എത്തുന്നത്. ഖദറും ത്രിവര്‍ണ ഷാളുമണിഞ്ഞ് മലയാളി വേഷത്തില്‍ ജിസാന്‍ ഒഐസിസി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തത് കൗതുകമായി. പെരുന്നാളിന് ശേഷം കേരളത്തിലെത്തി തന്റെ അപരനെ സന്ദര്‍ശിക്കാനാണ് അദ്ദേഹം തയാറെടുക്കുന്നത്.
സൗദിയിലുള്ള ചില മലയാളികളാണ് കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി അല്‍അസരിക്കുള്ള രൂപസാദൃശ്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതുകൂടാതെ ഇരുവരുടെയും രൂപസാദൃശ്യമുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ എടുത്തിട്ടതോടെ ചിത്രങ്ങള്‍ വൈറലായി. തുടര്‍ന്നാണ് അല്‍ അസരി ഉമ്മന്‍ചാണ്ടിയെ നേരില്‍ കാണാന്‍ താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു. ഇദ്ദേഹം കേരളത്തിലെത്താനുള്ള തയ്യാറെടുപ്പിലാണെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നു. ചെറിയ പെരുന്നാളിന് ശേഷം തിരുവനന്തപുരത്തെത്തി ഉമ്മന്‍ചാണ്ടിയെ കാണാനാണ് അസരിയുടെ തീരുമാനം.
തൂവെള്ള ഖദര്‍ മുണ്ടും ഷര്‍ട്ടും ത്രിവര്‍ണ ഷാളുമണിഞ്ഞ് ഉമ്മന്‍ചാണ്ടിയുടെ രൂപത്തില്‍ കോണ്‍ഗ്രസ് പ്രവാസി സംഘടനയുടെ നോമ്പുതുറ സംഗമത്തിനെത്തിയ അല്‍ അസരി വീണ്ടും ശ്രദ്ധനേടുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല