1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 18, 2023

സ്വന്തം ലേഖകൻ: ചാറ്റ് ജിപിറ്റിയുടെ പിന്നിലുള്ള ആർട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) കമ്പനിയായ ഓപ്പണ്‍ എഐയുടെ സിഇഒ സ്ഥാനത്ത് നിന്ന് സാം ആള്‍ട്ട്മാനെ പു​റത്താക്കി കമ്പനി. പിന്നാലെ സഹസ്ഥാപകൻ ഗ്രെഗ് ബ്രോക്മാൻ കമ്പനിയിൽനിന്നും രാജി പ്രഖ്യാപിക്കുകയും ചെയ്തു.

ഓപ്പണ്‍ എഐയെ മുന്നോട്ടുനയിക്കാന്‍ സാമിന് കഴിയില്ലെന്ന് കണ്ടെത്തിയതിലാണ് സിഇഒ സ്ഥാനത്തുനിന്നു പുറത്താക്കിയതെന്നാണ് കമ്പനിയുടെ വാദം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപ്ലവത്തിലെ ഒരു പ്രധാന വ്യക്തിയെന്ന നിലയിൽ ആൾട്ട്മാന്റെ പിരിച്ചുവിടൽ ടെക് ലോകത്തെ അത്ഭുതപ്പെടുത്തി. എന്താണ് ഈ സംഭവത്തിലേക്കു നയിച്ചതെന്നു പരിശോധിക്കാം.

1985-ൽ ഒരു ജൂത കുടുംബത്തിലാണ് ആൾട്ട്മാൻ ജനിച്ചത്. 2014-ൽ, സ്റ്റാർട്ടപ്പുകൾക്ക് മാർഗ്ഗനിർദ്ദേശവും ഫണ്ടിങും നൽകുന്ന “ആക്സിലറേറ്റർ” ആയ വൈ കോമ്പിനേറ്ററിന്റെ പ്രസിഡന്റായി ആൾട്ട്മാൻ. എഐയുടെ സാധ്യതകൾ മനസിലാക്കി ആ സ്വപ്ന ജോലി ആൾട്ട്മാന്‍ ഉപേക്ഷിച്ചു. ടെസ്‌ല മേധാവി എലോൺ മസ്‌കും മറ്റുള്ളവരും ചേർന്ന് 2015ൽ OpenAIആരംഭിച്ചു.

ഓപ്പൺഎഐയ്ക്ക് തുടക്കത്തിൽ ആൾട്ട്മാൻ, ഗ്രെഗ് ബ്രോക്ക്മാൻ , എലോൺ മസ്‌ക് , ജെസ്സിക്ക ലിവിംഗ്സ്റ്റൺ ,പീറ്റർ തീൽ, മൈക്രോസോഫ്റ്റ് , ആമസോൺ വെബ് സർവീസസ്, ഇൻഫോസിസ്, വൈസി റിസർച്ച് എന്നിവർ ധനസഹായം നൽകി.2015ൽ ഓപ്പൺഎഐ സമാരംഭിച്ചപ്പോൾ 1 ബില്യൺ ഡോളർ സമാഹരിച്ചിരുന്നു. നിലവില്‍ മൈക്രോസോഫ്റ്റിന്റെനിക്ഷേപവും കമ്പനിക്കുണ്ട്.

മനുഷ്യനെപ്പോലെയുള്ള ഉള്ളടക്കം ഉൽപ്പാദിപ്പിക്കാൻ കഴിവുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിറ്റി താമസിയാതെ സെൻസേഷനായി മാറി. അതോടെ ആൾട്ട്മാനും എഐയുടെ മുഖമായി മാറി.

പക്ഷേ ഓപ്പൺഎഐ ചീഫ് സയന്റിസ്റ്റ് ഇല്യ സറ്റ്‌സ്‌കേവർ, ക്വോറ സിഇഒ ആദം ഡി ആഞ്ചലോ, ടെക്‌നോളജി സംരംഭകയായ താഷ മക്കോലി, ജോർജ്ജ്ടൗൺ സെന്റർ ഫോർ സെക്യൂരിറ്റി ആൻഡ് എമർജിംഗ് ടെക്‌നോളജിയുടെ ഹെലൻ ടോണർ എന്നിവരടങ്ങുന്ന ഓപ്പൺഎഐ ബോർഡ് ആൾട്ട്മാനെ പുറത്താക്കിയ തീരുമാനം പ്രഖ്യാപിച്ചു.

ബോർഡുമായുള്ള ആശയവിനിമയത്തിൽ സ്ഥിരത പുലർത്തുന്നില്ല, അത് ഉത്തരവാദിത്തങ്ങൾ നിർവഹിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തുന്നുവെന്നാണ് ബോർഡ് ആരോപിച്ചത്. ഓപ്പൺ എഐക്കു തന്നെ വ്യക്തിപരമായും ലോകത്തെ ചെറുതായെങ്കിലും മാറ്റാനായെന്നും. പ്രഗത്ഭ വ്യക്തികള്‍ക്കൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞുവെന്നത് സന്തോഷം നല്‍കുന്നുവെന്നും. കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് സംസാരിക്കുമെന്നും ആള്‍ട്ട്മാന്‍ എക്സിൽ കുറിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.