നീല നിറമുള്ള കണ്ണുകള്‍ ആഗ്രഹിക്കുന്നവര്‍ക്ക് ശുഭവാര്‍ത്ത. കണ്ണിലെ കൃഷ്ണ മണിയുടെ നിറം നീലയാക്കുന്നതിനുള്ള സാങ്കേതിക വിദ്യ കണ്ടെത്തിയിരിക്കുന്നു, കാലിഫോര്‍ണിയയിലെ ക്ലിനിക്കല്‍ എക്യുപ്‌മെന്റ് കമ്പനിയായ സ്‌ട്രോമ മെഡിക്കല്‍സിലെ ഡോക്ടര്‍ ഗ്രഗ് ഹോമറാണ് പുതിയ സാങ്കേതിക വിദ്യയുമായി രംഗത്തെത്തിയിരിക്കുന്നത്.
കണ്ണിലെ കൃഷ്ണമണിക്ക് ബ്രൗണ്‍ നിറം നല്‍കുന്നത് മെലാനിന്‍ എന്ന പിഗ്മെന്റാണ്. പുതിയതായി വികസിപ്പിച്ചെടുത്ത ഈ ലേസര്‍ ചികിത്സയിലൂടെ കണ്ണിലെ മെലാനിന്‍ പൂര്‍ണമായും ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഇതു വഴി രണ്ടാഴ്ചയ്്ക്കുള്ളില്‍ കൃഷ്ണമണികള്‍ക്ക് നീല നിറം ലഭിക്കുമെന്നും പറയുന്നു. എന്നാല്‍ നീല നിറമായ കൃഷ്ണമണി തിരിച്ച് ബ്രൗണ്‍ നിറമാക്കാന്‍ പിന്നീട് സാധിക്കില്ല. മെലാനിന്‍ ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ പിന്നീട് ഉണ്ടാകുന്നില്ലെന്നതും അത് കൃത്രിമമായി ഉണ്ടാക്കാന്‍ സാധിക്കില്ല എന്നതും ഇതിന് കാരണമായി കാണിക്കുന്നു,
ഇപ്പോള്‍ അമേരിക്കയില്‍ മാത്രമാണ് ഈ ചികിത്സ ലഭ്യമാകുന്നതെന്നും അടുത്ത 18 മാസത്തിനുള്ളില്‍ അമേരിക്കയ്ക്ക്് പുറത്ത് ഈ ചികിത്സ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഗ്രഗ് ഹോമര്‍ പറഞ്ഞു. 3000 യൂറോയാണ് ഇതിന് ചിലവാകുന്ന തുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല