സ്വന്തം ലേഖകന്‍: 2011 ല്‍ നടത്തിയ ഓപ്പറേഷന്‍ ജിഞ്ചറിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യന്‍ സൈന്യം പുറത്തുവിട്ടു. ഒരു ദേശീയ മാധ്യമത്തിലൂടെയാണ് ജിഞ്ചറിന്റെ ആക്രമണ രീതി സൈന്യം പുറത്തു വിട്ടത്. 2011 ജൂലൈ 30ന് കുപ്‌വാരയിലെ ഗുഗാല്‍ദര്‍ സൈനീക പോസ്റ്റിലേയ്ക്ക് നുഴഞ്ഞു കയറിയ പാക്കിസ്താന്‍ സൈന്യം അപ്രതീക്ഷിത ആക്രമണം നടത്തി. ജയ്പാല്‍ സിങ്, ദേവേന്ദര്‍ സിങ് എന്നിവരുടെ തല അറുത്തു കൊണ്ടു പോയി.
ആക്രമണത്തില്‍ പരിക്കേറ്റ സൈനികന്റെ മൊഴിയില്‍ നിന്നാണ് സൈന്യം തന്നെയാണ് ആക്രമണം നടത്തിയത് എന്ന് വ്യക്തമായത്. ഇയാള്‍ പിന്നീട് മരിച്ചു. സൈനികരുടെ തല പൊതു ദര്‍ശനത്തിന് വെച്ച വീഡിയോ പാക്ക് ഇന്ത്യക്ക് അയക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കാന്‍ തീരുമാനിച്ചത്.
‘ഓപ്പറേഷന്‍ ജിഞ്ചര്‍’ എന്ന് പേരിട്ട ആക്രമണത്തിനായി മൂന്ന് സൈനീക പോസ്റ്റുകള്‍ തിരഞ്ഞെടുത്തു. മൂന്ന് സംഘമായി 25 പേരടങ്ങുന്ന സൈന്യത്തെ തയ്യാറാക്കി. കാര്‍ഗില്‍ യുദ്ധത്തില്‍ വിജയിച്ച ചൊവ്വാഴ്ച ആക്രമണത്തിനായി തിരഞ്ഞെടുത്തു. ഈദന് തലേ ദിവസമായ 2011 ഓഗസ്റ്റ് 30 ന് പാക്കിസ്താനെ ഞെട്ടിച്ച് ആക്രമണം നടത്തി.
ഓഗസ്റ്റ് 29ന് പാക്കിസ്താനില്‍ എത്തിയ സംഘം വിവിധ ഇടങ്ങളിലായി മറഞ്ഞിരുന്നു. പിറ്റേന്ന് പുലര്‍ച്ചേ ആക്രമണത്തിന് തയ്യാറായി കുഴിബോബുംകളും സ്‌ഫോടക വസ്തുക്കളും സ്ഥാപിച്ചു. ഇന്ത്യന്‍ സൈന്യം മറഞ്ഞിരുന്ന സ്ഥലത്തെത്തിയ രണ്ട് പാക്ക് സൈനികരെ കൊലപ്പെടുത്തിയതിനു ശേഷം തലകള്‍ അറുത്തെടുത്തു. മൃതദേഹത്തില്‍ വന്‍ സ്‌ഫോടക വസ്തുക്കളും സ്ഥാപിച്ചു.
നേരിടാന്‍ എത്തിയ പാക്ക് സൈനികരെ രണ്ടും മൂന്നും സംഘങ്ങള്‍ വകവരുത്തി. ആക്രമണത്തിന് ശേഷം മൃതദേഹങ്ങള്‍ എടുക്കാന്‍ വന്ന പാക്ക് സൈന്യം സ്‌ഫോടക വസ്തുക്കള്‍ പൊട്ടിയും കൊല്ലപ്പെട്ടു. 45 മിനിറ്റ് നീണ്ട ആക്രമണത്തിന് ശേഷം തലകളുമായി ഇന്ത്യന്‍ സൈന്യം മടങ്ങി എത്തുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല