സ്വന്തം ലേഖകന്‍: ഗോള്‍ഡന്‍ ഗ്ലോബ് വേദിയില്‍ തീപ്പൊരി പ്രസംഗവുമായി ഓപ്ര വിന്‍ഫ്രി; താങ്കള്‍ക്ക് യുഎസ് പ്രസിഡന്റായിക്കൂടെ എന്ന് സമൂഹ മാധ്യമങ്ങള്‍. ‘പെണ്‍കുട്ടികളേ, നിങ്ങള്‍ക്കായി ഒരു പുതിയ ദിവസം ചക്രവാളത്തില്‍ കാത്തിരിപ്പുണ്ട്,’ എന്നായിരുന്നു സമഗ്ര സംഭാവനയ്ക്കുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം സ്വീകരിച്ച് ഓപ്ര വി!ന്‍ഫ്രി പറഞ്ഞത്.
പ്രസംഗം സമൂഹ മാധ്യമങ്ങളില്‍ തരംഗമായതോടെ #Oprahforpresident, #Oprah2020 എന്നീ ഹാഷ്ടാഗുകളില്‍ ട്വീറ്റുകളുടെ പ്രളയമാണിപ്പോള്‍. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ലഭിക്കുന്ന ആദ്യ കറുത്ത വര്‍ഗക്കാരിയായി ചരിത്രത്തില്‍ ഇടമുറപ്പിച്ച വിന്‍ഫ്രി, യുഎസിന്റെ ആദ്യ പ്രസിഡന്റായും ചരിത്രം സൃഷ്ടിക്കണമെന്നാണ് ആരാധകരുടെ ആവശ്യം.
2020 നവംബറിലെ അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പി!ല്‍ മല്‍സരിക്കുന്നതിനെപ്പറ്റി ഓപ്ര ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഹോളിവുഡിലെ ലൈംഗികചൂഷണത്തിനെതിരെ ‘ടൈംസ് ഇസ് അപ്’ പ്രതിഷേധക്കൂട്ടായ്മയുടെ പക്ഷം പിടിച്ചായിരുന്നു നടിയും അവതാരകയും ഓണ്‍ ചാനല്‍ സിഇഒയുമായ വിന്‍ഫ്രിയുടെ ഗോള്‍ഡന്‍ ഗ്ലോബ് പ്രസംഗം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല