സ്വന്തം ലേഖകന്‍: അമേരിയ്ക്കയിലെ ഒറിഗോണിലെ കമ്യൂണിറ്റി കോളേജ് വെടിവപ്പ്, അക്രമി നിറയൊഴിച്ചത് പേരു ചോദിച്ച് മതം മനസിലാക്കിയിട്ടെന്ന് റിപ്പോര്‍ട്ട്. തോക്കുധാരിയായ അക്രമി വിദ്യാര്‍ഥികളുടെ മതം ചോദിച്ച ശേഷം തിരഞ്ഞ്പിടിച്ച് വെടിവയ്ക്കുകയായിരുന്നു. 13 പേരാണ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. 20 പേര്‍ക്ക് പരിക്കേറ്റു. വെടിവയ്പ്പിനൊടുവില്‍ അക്രമിയെയും പൊലീസ് വധിച്ചു.
പരിക്കേറ്റവരില്‍ ആറുപേരുടെ നില ഗുരുതരമാണ്. ഉംക്വയിലെ കമ്യൂണിറ്റി കൊളെജിലാണ് പ്രാദേശിക സമയം രാവിലെ 10.30 ഓടെ വെടിവയ്പ്പ് നടന്നത്. 20കാരനായ യുവാവാണ് അക്രമം നടത്തിയത്. ഇയാളെ ഇതുവരേയും തിരിച്ചറിഞ്ഞിട്ടില്ല. നാല് തോക്കുകളാണ് ഇയാളില്‍ നിന്നും പൊലീസ് കണ്ടെടുത്തത്.
വെടിയുതിര്‍ക്കും മുന്‍പ് ഇയാള്‍ വിദ്യാര്‍ത്ഥികളോട് തങ്ങളുടെ മതമേതാണെന്ന് പറയാന്‍ ആവശ്യപ്പെട്ടിരുന്നു. അതിന് ശേഷമായിരുന്നും അരുംകൊല. കൊളെജില്‍ വെടിവയ്പ്പുണ്ടായതിന്റെ ഞെട്ടലിലാണ് രാജ്യം. ഏറെ സമാധാനത്തോടെ ജീവിയ്ക്കുന്നവരാണ് ഒറിഗോണ്‍ ജനതയെന്നും ഇത്തരമൊരു ആക്രമണത്തില്‍ അവര്‍ ഭയചകിതരായിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
യുഎസില്‍ ഇത്തരത്തില്‍ ഒറ്റപ്പെട്ട കാമ്പസ് വെടിവപ്പുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അടുത്തിടെ നടക്കുന്ന ഏറ്റവും വലിയ അക്രമണങ്ങളില്‍ ഒന്നാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല