1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 20, 2015

അവയവദാനത്തിന്റെ മഹത്തായ സന്ദേശവുമായി യുകെയിലെ പ്രവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഉപഹാര്‍ എന്ന സംഘടന നടത്തുന്ന സ്‌നേഹ സന്ദേശ യാത്രക്ക് വടക്കുകിഴക്കന്‍ ഇന്ഗ്ലണ്ടിലെ മലയാളി സംഘടനകള്‍ സംയുക്തമായി സ്വീകരണം നല്‍കുന്നു. മെയ് 24 ഞായറാഴ്ച വൈകുന്നേരം 5:30 ന് സണ്ടര്‍ലാന്‍ഡിലെ സെന്റ് ജോസഫ്‌സ് പാരിഷ് ഹാളില്‍ വച്ചു നടക്കുന്ന സ്വീകരണ പരിപാടിയില്‍ സ്വന്തം വൃക്ക അപരിചിതനായ വ്യക്തിക്ക് ദാനം ചെയ്യുകവഴി അവയവദാനത്തിന്റെ മഹാത്മ്യം ലോകത്തിനു കാണിച്ചുകൊടുത്ത ഫാ. ഡേവീസ് ചിറമേലും പങ്കെടുക്കുന്നു. ‘ഗിഫ്റ്റ് ഓഫ് ലൈഫ്’ എന്ന പേരില്‍ ഉപഹാര്‍ യുകെയിലുടനീളം നടത്തുന്ന റോഡ് ഷോവില്‍ പങ്കെടുക്കാന്‍ നാട്ടില്‍നിന്നും എത്തിയതാണ് ചിറമേലച്ചന്‍.
ഉപഹാറിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ യുകെയിലെങ്ങും സന്നദ്ധ പ്രവര്‍ത്തകരെ കണ്ടെത്തുക, കഴിയുന്നത്ര ആളുകളെ അവയവദാന സമ്മത പത്രത്തില്‍ ഒപ്പുവയ്പ്പിക്കുക, മജ്ജ ദാന രജിസ്റ്റരില്‍ ചേര്‍ക്കുവനായി സാമ്പിളുകള്‍ ശേഖരിക്കുക, ഇതുവഴി അനേക ജീവനുകള്‍ രക്ഷിക്കുക എന്നിവയൊക്കെയാണ് ഈ സ്‌നേഹ സന്ദേശ യാത്രയുടെ ലക്ഷ്യങ്ങള്‍.
യുകെ മലയാളികള്‍ക്കിടയില്‍ ആദ്യമായി വൃക്ക ദാനം ചെയ്ത സിബി തോമസ്സിന്റെ നാട് കൂടിയാണ് വടക്കുകിഴക്കന്‍ ഇന്ഗ്ലണ്ടിലെ സണ്ടര്‍ലാന്‍ഡ്. സണ്ടര്‍ലാന്റിലെ മലയാളി സംഘടനകളെ കൂടാതെ ന്യൂകാസില്‍, മിഡില്‍സ്‌ബ്രോ, ഡാര്‍ലിംഗ്ടന്‍ എന്നിവിടങ്ങളിലെ പത്തോളം മത, സാമുദായിക, സാംസ്‌കാരിക സംഘടനകള്‍കൂടി ഉപഹാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഈ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.
യുകെയിലെ ഏഷ്യന്‍ വംശജരായ കിഡ്‌നി രോഗികള്‍ അനുയോജ്യരായ വൃക്ക ദാതാക്കളെ ലഭിക്കാനില്ലാതെ ജീവിതകാലം മുഴുവന്‍ ഡയാലിസിസുമായി കഴിയുന്ന അവസ്ഥക്ക് ഈ സ്‌നേഹ സന്ദേശ യാത്രയിലൂടെ ഒരു മാറ്റം ഉണ്ടാവും എന്ന പ്രതീക്ഷയിലാണ് ഉപഹാറിന്റെ അണിയറപ്രവര്‍ത്തകര്‍. ഇതില്‍ പങ്കെടുക്കാന്‍ നോര്‍ത്ത് ഈസ്റ്റിലെ എല്ലാ സഹൃദയരെയും സണ്ടര്‍ലാന്റിലേക്ക് സ്വാഗതം ചെയ്യുന്നു.
വേദിയുടെ വിലാസം:
St. Joseph’s Parish Hall
Paxton Terrace, Millfield
Sunderland, SR4 6HP
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: സിബി തോമസ് 07988996412

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.