1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 29, 2015


ടോം ശങ്കൂരിക്കല്‍

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ദിനചര്യ ആക്കിയിട്ടുള്ള GMA അംഗങ്ങള്‍ ഒന്നുണര്‍ന്നു പ്രവര്‍ത്തിച്ചപ്പോള്‍ കണ്ടത് മലയാളി സമൂഹങ്ങള്‍ മാത്രമല്ല ഹിന്ദു കള്‍ചറല്‍ അസ്സോസ്സിയേഷനും ഏഷ്യന്‍ മുസ്ലീം കമ്മ്യൂണിട്ടിയും അടക്കം വിവിധ കമ്മ്യൂണിട്ടികള്‍ അവര്‍ക്ക് പ്രചോദനമായി അവയവദാന സന്ദേശവുമായി മുന്നിട്ടിറങ്ങുന്ന കാഴ്ചയാണ്.
മെയ് 31 ഞായറാഴ്ച്ച 2 മണിക്ക് ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഓര്‍ഗന്‍ ആന്‍ഡ് ബ്ലഡ് സ്റ്റെം സെല്‍ ഡൊണേഷന്‍ ക്യാമ്പയിനില്‍ ഗ്ലോസ്റ്റര്‍ മേയര്‍ കൗണ്‌സിറല്ലര്‍ ഡെബ് ലെവില്ലിന്‍ ഗ്ലോസ്റ്റര്‍ ഷെരിഫും ഡെപ്യൂറ്റി മേയറും ആയ കൗണ്‌സിേല്ലര്‍ ലിസ് നോക്‌സ്, ബാര്‍ടന്‍ ആന്‍ഡ് ട്രേഡ് വര്‍ത് കൗണ്‌സിേല്ലര്‍ ഉസ്മാന്‍ ഭൈമിയ NHS BT റെപ്രെസെന്റേറ്റീവ് കാതറീന്‍ ഹര്‍ളി എന്നീ പ്രമുഖര്‍ അവരുടെ സാന്നിധ്യം ഉറപ്പാക്കി കഴിഞ്ഞു.
സ്വന്തം കിഡ്‌നി ദാനം ചെയ്തുകൊണ്ട് തങ്ങളുടെ ജീവിതം കൊണ്ട് തന്നെ നമുക്കെല്ലാം തന്നെ മാതൃക നല്‍കിയ ചിറമേലച്ചനും സിബിച്ചേട്ടനും അസ്സിച്ചേട്ടനും പിന്നെ ഗ്ലോസ്റ്റരിലെ തന്നെ ബിനു പീറ്റരും നമ്മെ മുന്നില്‍ നിന്ന് നയിക്കുമ്പോള്‍ വെറുതെ മണ്ണിനോ അഗ്‌നിക്കോ വിട്ടുകൊടുക്കാതെ നമ്മുടെ വിലയേറിയ അവയവങ്ങള്‍ നമ്മുടെ തന്നെ ഏതെങ്കിലും ഒരു സഹോദരന്റെ ജീവന്‍ രക്ഷിക്കുവാനും അതുവഴി അവരെ ആശ്രയിക്കുന്ന കുടുംബങ്ങള്‍ക്ക് ഒരു ആശ്രയമാകുവനും സാധിക്കുമെങ്കില്‍ അതിലും വലിയ എന്ത് പുന്ന്യമുണ്ട് ഈ ഭൂമിയില്‍ നമുക്ക് ചെയ്തു തീര്‍ക്കാന്‍. ഈ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകുവാനും അങ്ങനെ അവയവദാനത്തിന്റെ വക്താക്കളാകുവാനും ഏവരേയും ഈ അവസരത്തിലേക്ക് വിനയപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു.
Venue: The Irish Club, Horton Road, Gloucester, GL1 3QA.
Date & Time: Sunday 31st May 2015 @ 2.00pm.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.